സനന്ദിന്റെ മക്കള്‍ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും ലംബോര്‍ഗിനിയുടെ താക്കോല്‍ ഏറ്റുവാങ്ങുന്നു 
AUTOMOBILE

പൃഥിരാജിന്റെ ലംബോര്‍ഗിനി ഇനി കോഴിക്കോട്ടുകാരന് സ്വന്തം; ഹുറാക്കാന്‍ സ്വന്തമാക്കിയത് മോഹവിലയ്ക്ക്

ദ ഫോർത്ത് - കോഴിക്കോട്

മലയാള സിനിമാ താരങ്ങളുടെ വാഹന പ്രേമം ഏറെ ശ്രദ്ധേയമാണ്. പുതിയ വാഹനങ്ങൾ സ്വന്തമാക്കുക എന്നതിൽ മമ്മൂട്ടിയും പൃഥ്വിരാജും ദുൽഖർ സൽമാനുമൊന്നും ഒട്ടും പിന്നിലല്ല. പല ആഡംബര വാഹനങ്ങളും പൃഥിരാജിന് സ്വന്തമായുണ്ട്. പൃഥിരാജ് ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഹുറാക്കാന്‍ മാറ്റി ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി. പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ ഹുറാക്കാന്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ സൂപ്പര്‍ കാറിനെ തേടി പുതിയ ഉടമയെത്തിയിരിക്കുന്നു. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി സനന്ദ് ആണ് പൃഥ്വിരാജിന്റെ ഹുറാക്കാൻ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദിന്റെ മക്കള്‍ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും റോയല്‍ ഡ്രൈവില്‍ ലംബോര്‍ഗിനി ഹുറാക്കാന്റെ സമീപം

കേരളത്തിലെ ഏറ്റവും വലിയ പ്രീമിയം സെക്കന്റ് ഹാന്‍ഡ് കാര്‍ ഡീലറായ റോയല്‍ ഡ്രൈവിന് കൈമാറിയാണ് പൃഥിരാജ് ലംബേര്‍ഗിനിയുടെ ഉറൂസ് വാങ്ങിയത്. റോയല്‍ ഡ്രൈവിന്റെ കോഴിക്കോട് ഷോറൂമില്‍ നിന്നാണ് സനന്ദ് ഹുറാക്കാന്‍ സ്വന്തമാക്കിയത്. ലംബോര്‍ഗിനിയുടെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ ഹുറാക്കാന്റെ എല്‍ പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ് ഇത്. നാലരക്കോടിയാണ് ഈ സൂപ്പര്‍ കാറിന്റെ വില. സനന്ദിന് പകരം മക്കളായ എട്ടാം ക്ലാസില്‍ പഠിക്കുന്ന മാനവ് ഇന്‍ഡോയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഭിനവ് ഇന്‍ഡോയുമാണ് കാര്‍ വാങ്ങാനെത്തിയത്.

2018 ലായിരുന്നു പൃഥിരാജ് ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റര്‍ മാത്രമേ ഈ കാര്‍ സഞ്ചരിച്ചിട്ടുള്ളു. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് ഈ സൂപ്പര്‍ കാറിനുള്ളത്. എഞ്ചിന് 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി ഈ സൂപ്പര്‍ കാറിന്. ഹുറാക്കാന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം