AUTOMOBILE

റേഞ്ച് മാറി വെലാര്‍; ഫേസ്‍ലിഫ്റ്റുമായി ലാൻഡ് റോവ‍ർ വെലാർ, ബുക്കിങ് ആരംഭിച്ചു

കോസ്‌മെറ്റിക്, മെക്കാനിക്കല്‍ അപ്ഡേറ്റുകളുമായാണ് പുതിയ പതിപ്പ് രാജ്യത്തേക്ക് എത്തുന്നത്

വെബ് ഡെസ്ക്

ആഡംബര വാഹന വിഭാഗത്തില്‍ ലാൻഡ് റോവര്‍ എസ്‌യുവികള്‍ക്കുള്ള സ്വീകാര്യത ഇന്ത്യയില്‍ മറ്റൊരു ബ്രാൻഡുകള്‍ക്കുമില്ല. ഇപ്പോഴിതാ ഏറെ നാളായി കാത്തിരുന്ന റേഞ്ച് റോവര്‍ വെലാറിന്റെ ഫേസ്‍ലിഫ്റ്റുമായി എത്തുകയാണ് ലാൻഡ് റോവർ. ലക്ഷ്വറി എസ്‌യുവിക്കായുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചു. ഈ വർഷം സെപ്റ്റംബറിൽ വാഹനത്തിന്റെ വിതരണം ആരംഭിക്കും.

റേഞ്ച് റോവർ വെലാറിന്റെ രണ്ടാമത്തെ ഫേസ്‍ലിഫ്റ്റ് ഫെബ്രുവരിയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. കോസ്‌മെറ്റിക്, മെക്കാനിക്കല്‍ അപ്ഡേറ്റുകളുമായാണ് പുതിയ പതിപ്പ് രാജ്യത്തേക്ക് എത്തുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡൈനാമിക് എച്ച്എസ്ഇയും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഇന്റീരിയറിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യയും പുറമെ ചെറിയ മാറ്റങ്ങളോടെയുമാണ് പുതിയ എസ്‍യുവി എത്തുന്നത്.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളോടെയാണ് റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയിലെത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 250 bhp പവറില്‍ പരമാവധി 365 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 204 bhp കരുത്തില്‍ 430 Nm torque നല്‍കാനാവും. പെട്രോളിന് 7.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 210 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. മറുവശത്ത് ഡീസല്‍ മോഡല്‍ 8.3 സെക്കൻഡിനുള്ളില്‍ 0-100 കി.മീ വേഗത കൈവരിക്കാൻ കഴിയും. രണ്ട് മോഡലുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് വരുന്നത്.

പുതിയ ഫ്രണ്ട് ഗ്രില്ലാണ് എക്സ്റ്റീരിയർ ഭംഗിയിൽ എടുത്തു നിൽക്കുന്നത്. സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ പിക്സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, റീപ്രൊഫൈൽ ചെയ്ത ബമ്പറുകൾ പോലെ തോന്നിക്കുന്ന പിൻവശത്തെ ടെയിൽലാമ്പുകൾ എന്നിവ വാഹനത്തിന്റെ പുറം മോടിയുടെ മാറ്റ് കൂട്ടുന്നു.

റേഞ്ച് റോവറിനും റേഞ്ച് റോവർ സ്‌പോർട്ടിനും അനുസൃതമായുള്ള പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ വെലാറിന് ലഭിക്കുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള ലാൻഡ് റോവറിന്റെ പിവി പ്രോ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ 11.4 ഇഞ്ച് വളഞ്ഞ ടച്ച്‌സ്‌ക്രീൻ ആണ് ഹൈലൈറ്റ്. ടച്ച്‌സ്‌ക്രീനിലൂടെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം ഇപ്പോൾ ആക്‌സസ് ചെയ്യാൻ കഴിയും. സെന്റർ കൺസോളിന് മുൻപത്തേക്കാൾ വളരെ കുറച്ച് ബട്ടണുകളുള്ള ഒരു ക്ലീൻ ഡിസൈനാണ് നൽകിയിരിക്കുന്നത്. കൂടാതെ HVAC നിയന്ത്രണങ്ങൾക്കായി സെക്കൻഡറി സ്ക്രീനോ ഡയലുകളോ ഇല്ല. സെന്റർ കൺസോളിന് വയർലെസ് ചാർജർ ഉൾക്കൊള്ളുന്ന ഒരു പുതിയ സ്റ്റൗജ് സ്പേസും ലഭിക്കുന്നു. റോട്ടറി ഡ്രൈവ് സെലക്‌ടറിന് പകരം കൂടുതൽ സാമ്പ്രദായിക രൂപത്തിലുള്ള ലിവർ നൽകി.

മെറ്റാലിക് വരസീൻ ബ്ലൂ, പ്രീമിയം മെറ്റാലിക് സദർ ഗ്രേ എന്നിങ്ങനെ രണ്ട് പുത്തൻ കളർ ഓപ്ഷനുകളിലാണ് ഫേസ്‍ലിഫ്റ്റ് വെലാർ എത്തുക. കൂടാതെ, ഇക്കോ, കംഫർട്ട്, ഗ്രാസ്-ഗ്രവൽ-സ്നോ, മഡ്-റട്ട്സ്, സാൻഡ്, ഡൈനാമിക്, ഓട്ടോമാറ്റിക് എന്നിങ്ങനെ 7 ഡ്രൈവിങ് മോഡുകളുള്ള ഒരു സിഗ്നേച്ചർ ടെറൈൻ റെസ്‌പോൺസ് സിസ്റ്റവും കാറിന് ലഭിക്കുന്നു. ആക്റ്റീവ് റോഡ് നോയ്സ് റദ്ദാക്കൽ, ഇലക്ട്രോണിക് എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ഡൈനാമിക്സ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷത്തിലേക്ക്, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ