AUTOMOBILE

റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇനി അമേരിക്കയിലും; വില 3.27 ലക്ഷം രൂപ

വെബ് ഡെസ്ക്

ബൈക്ക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ നിർമിത റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350 മോട്ടോർസൈക്കിൾ ഇനി അമേരിക്കൻ വിപണിയിലും. മോണോടോൺ ഷേഡുകൾക്ക് ഏകദേശം 3.27 ലക്ഷം രൂപയാണ് ഹണ്ടർ 350-ന്റെ എക്‌സ്‌ഷോറൂം വില. അതായത് 3,999 യുഎസ് ഡോളർ. ബൈക്കിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന അമേരിക്കയിലെ റോയൽ എൻഫീൽഡ് പ്രേമികൾക്ക് ഇത് ആവേശകരമായ വാർത്തയാണ്.

കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യയിൽ വിൽക്കുന്ന മോഡലിന് സമാനമാണ് അമേരിക്കയിൽ വിൽക്കുന്ന മോട്ടോർസൈക്കിൾ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ വിപണിയിൽ 1,49,900 രൂപ (എക്സ് ഷോറൂം) മുതലാണ് ഈ ബൈക്കിന്റെ വില. ഭാരക്കുറവും വിലക്കുറവുമാണ് ഹണ്ടർ 350-ന്റെ ജനപ്രീതിക്ക് പ്രധാന കാരണം. അതായത്, റോയൽ എൻഫീൽഡ് അതിന്റെ സാധാരണ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഹണ്ടർ 350 മോഡൽ വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ മെട്രോ വേരിയന്റിൽ മാത്രമാണ് ഹണ്ടർ 350 അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ജെ പ്ലാറ്റ്‌ഫോമിൽ നിർമിച്ച റോയൽ എൻഫീൽഡ് ഹണ്ടർ 350ന് പരിചിതമായ 349 സിസി സിംഗിൾ-സിലിണ്ടര്‍ എയർ-കൂൾഡ് എഞ്ചിൻ കരുത്ത് പകരും. ഇത് 6,100 rpm-ൽ 20.2 bhp കരുത്തും 27 Nm torque ഉം നൽകാൻ ശേഷിയുള്ളതാണ്. മണിക്കൂറിൽ 114 കിലോമീറ്ററാണ് ഹണ്ടർ 350ന്റെ വേഗത. ഹണ്ടർ 350ന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) ഉണ്ട്.  ട്യൂബ്‌ലെസ് ടയറുകൾ, ഡിജിറ്റൽ റീഡൗട്ടോടുകൂടിയ വലിയ അനലോഗ് കൺസോൾ എന്നിവയുള്ള 17 ഇഞ്ച് അലോയ് വീലുകളുമായാണ് ഹണ്ടർ 350 മെട്രോ വരുന്നത്.

യുഎസ്-സ്പെക് ഹണ്ടർ 350ന് 181 കിലോഗ്രാം ഭാരമുണ്ട്. ഇന്ത്യൻ വേരിയന്റിന് സമാനമാണിത്. റോയല്‍ എൻഫീല്‍ഡിന്റെ തമിഴ്‌നാട് ആസ്ഥാനമായുള്ള പ്ലാന്റിൽ നിന്ന് ലോകമെമ്പാടുമുള്ള വിവിധ വിപണികളിലേക്ക് വാഹനം കയറ്റി അയയ്ക്കുന്നുണ്ട്. അമേരിക്കയ്ക്ക് പുറമേ, ഇന്തോനേഷ്യ, ജപ്പാൻ, തായ്‌ലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, യു കെ, അർജന്റീന, കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലും ഹണ്ടർ 350 ലഭ്യമാണ്. ഈ വർഷം അവസാനം കൂടുതൽ വിപണികളിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി