AUTOMOBILE

ഒരു മിനിറ്റില്‍ 25,000 ബുക്കിങ്! വിപ്ലവം സൃഷ്ടിച്ച് സ്‌കോര്‍പ്പിയോ എന്‍

സെപ്റ്റംബര്‍ 26 മുതല്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കുകയും ആദ്യ 20000 യൂണിറ്റുകളുടെ വിതരണം 2022ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും

വെബ് ഡെസ്ക്

നവീന ഡിസൈനും അത്യാധുനിക ഫീച്ചറുകളും കൊണ്ട് ആരാധകരെ ഞെട്ടിച്ച പുതുപുത്തന്‍ സ്‌കോര്‍പ്പിയോ ഇപ്പോള്‍ ബുക്കിങ്ങില്‍ സര്‍വകാല റെക്കോഡുകളും തകര്‍ക്കുകയാണ്. ബുക്കിങ് ആരംഭിച്ച് വെറും ഒരു മിനിറ്റില്‍ 25000 ഓര്‍ഡറുകള്‍ നേടിയ സ്‌കോര്‍പ്പിയോ അക്ഷരാര്‍ത്ഥത്തില്‍ നിര്‍മാതാക്കളെപ്പോലും ഞെട്ടിച്ചു.

ഏകദേശം 18000 കോടി രൂപയുടെ ബുക്കിങ് വാഹനത്തിന് ലഭിച്ചെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു

ഇന്നലെ രാവിലെ 11 മണിക്കാണ് വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചത്. മുപ്പത് മിനിറ്റ് പിന്നിട്ടപ്പോള്‍ ഒരു ലക്ഷം ബുക്കിങ്ങാണ് വാഹനത്തിനു ലഭിച്ചത്. ഇതുവരെ ഏകദേശം 18000 കോടി രൂപയുടെ ബുക്കിങ് വാഹനത്തിന് ലഭിച്ചെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. 21,000 രൂപ നല്‍കി ഓണ്‍ലൈന്‍ വഴിയോ മഹീന്ദ്രയുടെ അംഗീകൃത ഡീലര്‍ഷിപ്പ് വഴിയോ സ്‌കോര്‍പ്പിയോ എന്‍ ബുക്ക് ചെയ്യാം.

ആദ്യ 20000 യൂണിറ്റുകളുടെ വിതരണം 2022ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കും

ജനപ്രിയ എസ്‌.യു.വിയായ സ്‌കോര്‍പ്പിയോയുടെ പരിഷ്‌കരിച്ച പതിപ്പ് ജൂണ്‍ 27ന് അവതരിപ്പിച്ചത് മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കുകയും ആദ്യ 20000 യൂണിറ്റുകളുടെ വിതരണം 2022 ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.

ആദ്യം ബുക്ക് ചെയ്യുന്ന 25,000 പേര്‍ക്ക് നേരത്തേ പ്രഖ്യാപിച്ച പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചതും വില്‍പന കുത്തനെ കൂടാന്‍ കാരണമായി. ഓണ്‍റോഡ് വിലയുടെ 100 ശതമാനം വരെ ലോണ്‍ നല്‍കിക്കൊണ്ട് ബുക്കിങ് ഉയര്‍ത്താനാണ് ഇപ്പോള്‍ കമ്പനി ശ്രമിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി തീയതി ഉപഭോക്താക്കളെ അറിയിക്കും.

പ്രീമിയം എസ്യുവി വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ സ്‌കോര്‍പ്പിയോ-എന്‍ ന് കഴിയുമെന്നും, മറ്റ് മോഡലുകള്‍ പെട്ടന്ന് ആവശ്യക്കാരിലേക്കെത്തിക്കാന്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്നും ജൂണില്‍ നടന്ന സ്‌കോര്‍പ്പിയോയുടെ അനാച്ഛാദന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ ആന്‍ഡ് ഫാം സെക്ടേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞിരുന്നു. Z8L വേരിയന്റിന് മുന്‍ഗണന നല്‍കുമെന്നും കമ്പനി അറിയിച്ചു. മഹീന്ദ്ര മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ എക്‌സ്‌.യു.വി 700-ന്‌ ഒരു വര്‍ഷത്തിനു മേലെയാണ് വെയ്റ്റിങ് കാലാവധി.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്