AUTOMOBILE

തന്ത്രങ്ങള്‍ ഫലം കണ്ടു; 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയില്‍ സ്‌കോഡയ്ക്ക് റെക്കോഡ് വില്‍പ്പന

ഓഗസ്റ്റില്‍ മാത്രം കമ്പനി വിറ്റഴിച്ചത് 4,222 യൂണിറ്റ്

വെബ് ഡെസ്ക്

വിപണി പിടിക്കാന്‍ പയറ്റിയ തന്ത്രങ്ങളൊന്നും വെറുതെയായില്ല. ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന സ്വന്തമാക്കി സ്‌കോഡ ഓട്ടോ ഇന്ത്യ. 2022ല്‍ ഇതുവരെ 37,568 വാഹനങ്ങള്‍ വിറ്റ കമ്പനി ഓഗസ്റ്റില്‍ മാത്രം വിറ്റഴിച്ചത് 4,222 യൂണിറ്റാണ്. ഇന്ത്യന്‍ വിപണിയില്‍ 2012 ല്‍ ആണ് സ്‌കോഡ ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കിയത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ വിപണിയില്‍ റെക്കോഡ് വില്‍പ്പന സ്വന്തമാക്കിയതോടെ ജര്‍മ്മനിക്കും ചെക്ക് റിപ്പബ്ലിക്കിനും ശേഷം സ്‌കോഡയുടെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറി.

ക്ടാവിയ, സൂപ്പര്‍ബ്, കൊഡിയാക് എന്നിവയും അതത് സെഗ്മെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു

കുഷാക്ക്, സ്ലാവിയ എന്നീ മോഡലുകളാണ് ഉയര്‍ന്ന വില്‍പ്പന നേടാന്‍ കമ്പനിയെ സഹായിച്ചത്. മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ കുഷാക്കിനെ അവതരിപ്പിച്ചതു മുതല്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിനു ലഭിച്ചത്. ആ സ്വീകാര്യത വില്‍പ്പന ചാര്‍ട്ടിലും പ്രകടമായിരുന്നു. കൂടാതെ ഒക്ടേവിയ, സൂപ്പര്‍ബ്, കൊഡിയാക് എന്നിവയും അതത് സെഗ്മെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് സ്‌കോഡ വ്യക്തമാക്കുന്നു.

പ്ലാറ്റ്‌ഫോമും സസ്‌പെന്‍ഷനുകളും ഉള്‍പ്പടെ ഇന്ത്യക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്താണ് കമ്പനി വാഹനം ഇന്ത്യയിലിറക്കുന്നത്.

ഇന്ത്യന്‍ വിപണി പിടിക്കാനായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 'ഇന്ത്യ 2.0' എന്ന പദ്ധതി അവതരിപ്പിച്ചിരുന്നു.ഇതിന്റെ ഭാഗമായി ഒരേ പ്ലാറ്റ്‌ഫോമും എന്‍ജിനുമുള്‍പ്പടെ പങ്കുവെച്ചുകൊണ്ട് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴിലുള്ള വാഹന നിര്‍മാണ കമ്പനികള്‍ നിരവധി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കോഡയ്ക്കു മുന്‍പേ തന്നെ ഫോക്‌സ്‌വാഗനും ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പന സ്വന്തമാക്കിയിരുന്നു. പ്ലാറ്റ്‌ഫോമും സസ്‌പെന്‍ഷനുകളും ഉള്‍പ്പടെ ഇന്ത്യക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്താണ് കമ്പനി വാഹനം ഇന്ത്യയിലിറക്കുന്നത്.

''ഈ വര്‍ഷത്തെ കമ്പനിയുടെ പദ്ധതികളെല്ലാം വിജയകരമാക്കിയ വര്‍ഷമാണ് 2022 . സ്‌കോഡ ഓട്ടോയ്ക്ക് ഇന്ത്യയിലും ലോകത്തും ഈ നേട്ടം ഒരു നാഴികക്കല്ലാണ്. ഈ നേട്ടത്തിന്റെ ക്രെഡിറ്റ് ഞങ്ങളുടെ ടീമിനും ഞങ്ങളുടെ പങ്കാളികള്‍ക്കും അതിലുപരി ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ആരാധകര്‍ക്കും ഉള്ളതാണ്" സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ