AUTOMOBILE

നെക്‌സോണ്‍, ബ്രെസ, മഹീന്ദ്ര 3 എക്‌സ്ഒ എന്നിവയ്‌ക്കൊരു എതിരാളി, സ്‌കോഡ കോംപാക്റ്റ് എസ്‌യുവി വരുന്നു, പേര് നാളെ

പുതിയ വാഹനം അടുത്തവര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സ്‌കോഡ പദ്ധതിയിടുന്നത്. അഞ്ച് പേരുകളാണ് പരിഗണനയിലുള്ളത്

വെബ് ഡെസ്ക്

ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര 3 എക്‌സ്ഒ എന്നിവയ്ക്കു വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട് ചെക്ക് റിപ്പബ്ലിക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ പുത്തന്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്ക്. സബ് കോപാംക്റ്റ് എസ് യുവി വിഭാഗത്തില്‍പ്പെടുന്ന പുതിയ വാഹനം അടുത്തവര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സ്‌കോഡ പദ്ധതിയിടുന്നത്.

വാഹനത്തിനായി തീരുമാനിച്ചിരിക്കുന്ന പേര് നാളെ പുറത്തുവിടും. അഞ്ച് പേരുകളാണ് സ്‌കോഡ അന്തിമായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്ത് പേരുകളാണ് സ്‌കോഡ പരിഗണിച്ചത്. ഇതില്‍ അഞ്ചെണ്ണമാണ് അവസാന ലിസ്റ്റിലേക്ക് പരിഗണിക്കുന്നത്. സ്കോഡ ക്വിക്ക്, സ്കോഡ കൈലാക്ക്, സ്കോഡ കോസ്മിക്ക്, സ്കോഡ കയാക്ക്, സ്കോഡ ക്ലിക്ക് എന്നിങ്ങനെയാണ് എന്നിവയാണവ. ഇതിനു പുറമെ കൈമാക്ക്, കാരിക്ക്, ക്രൈറോക്ക്, കൈഖ്, കർമിക്ക് എന്നീ പേരുകളും ആദ്യ ഘട്ടത്തിൽ പരിഗണിച്ചു. ഏപ്രിലില്‍ ആയിരുന്നു ഈ പേരുകള്‍ കമ്പനി പുറത്തുവിട്ടത്.

പുറത്തിറക്കി ഒരു വര്‍ഷത്തിനിടെ തന്നെ ഒരു ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിയ മാരുതി ബ്രസ, ടാറ്റ നെക്‌സണ്‍ എന്നിവയ്ക്ക് സമാനമായ മുന്നേറ്റം കാഴ്ചവയ്ക്കാനാകുമെന്നാണ് സ്‌കോഡ പ്രതീക്ഷിക്കുന്നത്. പുതിയ മോഡല്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌കോഡ കുഷാഖിന് സമാനമായി സ്‌കോഡയുടെ MQB A0 IN എന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ മോഡലും തയ്യാറാക്കുന്നത്.

പുതിയ എസ് യു വിയുടെ മോഡല്‍ സംബന്ധിച്ച സൂചനകളും കമ്പനി പുറത്തുവിട്ടിരുന്നു. കുഷാക് മോഡലിന് സമാനമാണ് എന്ന സൂചനകളാണ് പുറത്തുവന്ന സ്‌കെച്ചുകള്‍ ചൂണ്ടിക്കാട്ടുന്നത്. സ്പ്ലിറ്റ് എല്‍ ഇഡി ഹെഡ് ലൈറ്റ് യൂണിറ്റ്, എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപുകള്‍ എന്നിവയ്ക്ക് ഒപ്പം പതിവ് രീതികളില്‍നിന്ന് അല്‍പ്പം മാറ്റം വരുത്തിയ ഫ്രണ്ട് ഗ്രില്‍ എന്നിവ ശ്രദ്ധേയമാണ്. കുഷാഖിന് സമാനമായ പിന്‍ ബംപറുകളോട് കൂടിയ മോഡലില്‍ റൂഫ് റെയില്‍ അലോയ് വീലുകള്‍ എന്നിവയുടെ സൂചനകളുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ