AUTOMOBILE

ഡിമാൻഡ് കൂടി; ഇന്ത്യക്കായി കൂടുതൽ കൊഡിയാക് എസ്‌യുവികൾ അനുവദിക്കാൻ സ്‌കോഡ

മൂന്ന് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ സ്റ്റൈൽ പതിപ്പിന്റെ എക്സ്ഷോറൂം വില 37.99 ലക്ഷം രൂപയാണ്

വെബ് ഡെസ്ക്

കൊഡിയാക്കിനുള്ള സ്വീകാര്യത കണക്കിലെടുത്ത് ഇന്ത്യയിലേക്കുളള യൂണിറ്റിന്റെ എണ്ണം വർധിപ്പിക്കാനൊരുങ്ങി സ്കോഡ. സ്കോഡ ലൈനപ്പിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന മോഡലാണ് കൊഡിയാക്ക്. 2022ലാണ് പുതിയ കൊഡിയാക് ആദ്യമായി അവതരിപ്പിച്ചത്. പുതിയ മോഡൽ പുറത്തിറക്കിയപ്പോൾ മുതൽ ലഭിക്കുന്ന സ്വീകാര്യതയാണ് കൂടുതൽ എസ്‍യുവികൾ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍. ഇതോടെ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് കുറച്ചുകൂടി നേരത്തെ വാഹനം നൽകാൻ സാധിക്കുമെന്ന് സ്കോഡ അറിയിച്ചു.

പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ട്വീക്ക് ചെയ്ത 2.0 TSI EVO എഞ്ചിനാണ് കൊഡിയാകിന് കരുത്തേകുന്നത്. കഴിഞ്ഞ മാസമാണ് കമ്പനി ബിഎസ് 6 രണ്ടാം ഘട്ടത്തിലേക്ക് അപ്‌ഡേറ്റ് ചെയ്ത കൊഡിയാക് ഇന്ത്യയിൽ അവതരിപ്പിച്ചത്. 187 bhp കരുത്തും 320 Nm യും പുറപ്പെടുവിക്കുന്ന അതേ 2.0 TSI ഇവോ എഞ്ചിനാണ് 2023 സ്കോഡ കൊഡിയാക്കിന് കരുത്തേകുന്നത്. ഏഴ് സ്പീഡ് ഡിസിടി യൂണിറ്റ് ട്രാൻസ്‍മിഷൻ 7.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കും. 4x4 ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായാണ് കൊഡിയാക്കിൽ കമ്പനി അവതരിപ്പിക്കുന്നത്.

8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൈസ്കോഡ കണക്റ്റഡ് ആപ് തുടങ്ങിയ സാങ്കേതിക വിദ്യകൾ പുതിയ മോഡലിലുണ്ട്. ഡോർ എഡ്‍ജ് പ്രൊട്ടക്ടറുകൾ, റിയർ സ്‌പോയിലറിനുള്ള ഫിൻലെറ്റുകൾ, ക്യാബിനിലെ ലോഞ്ച് സ്റ്റെപ്പ് എന്നിവയും ഉൾപ്പെടുന്നു. കൂടാതെ പനോരമിക് സൺറൂഫുള്ള CANTON 12-സ്പീക്കർ സൗണ്ട് സിസ്റ്റം ടോപ്പ് എൻഡ് എൽ & കെ വേരിയന്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മൂന്ന് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ സ്റ്റൈൽ പതിപ്പിന്റെ എക്സ്ഷോറൂം വില 37.99 ലക്ഷം രൂപയാണ്. സ്പോർട്‌ലൈൻ പതിപ്പിന് 39.39 ലക്ഷം രൂപയും എൽ & കെ പതിപ്പിന് 41.39 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ