AUTOMOBILE

താരമാകുമോ ടാറ്റ കർവ്? ഈ വർഷം വിപണിയിലെത്തുന്ന അഞ്ച് ഇവി മോഡലുകള്‍

ടാറ്റ, മാരുതി സുസുക്കി, മഹീന്ദ്ര തുടങ്ങിയ വാഹനനിർമാതാക്കള്‍ ഈ വർഷം ഒന്നിലധികം ഇവി മോഡലുകള്‍ നിരത്തിലിറക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു

വെബ് ഡെസ്ക്

ഒരുപക്ഷേ ഇലക്ട്രിക് വാഹനങ്ങള്‍ വിപണി കീഴടക്കുന്ന വർഷമായിരിക്കാം 2024. ടാറ്റ, മാരുതി സുസുക്കി, മഹീന്ദ്ര തുടങ്ങിയ വാഹനനിർമാതാക്കള്‍ ഈ വർഷം ഒന്നിലധികം ഇവി മോഡലുകള്‍ നിരത്തിലിറക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. അഞ്ച് ഇവി മോഡലുകളായിരിക്കും ടാറ്റ 2024ല്‍ നിരത്തിലിറക്കുക. ഈ വർഷം വിപണിയിലെത്തുന്ന അഞ്ച് ഇവി കാറുകള്‍ പരിചയപ്പെടാം.

ടാറ്റ കർവ് ഇവി

വാഹനപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഇവി വാഹനങ്ങളിലൊന്നാണ് ടാറ്റ കർവ് ഇവി. 2024ന്റെ രണ്ടാം പകുതിയിലായിരിക്കും കർവ് നിരത്തുകളില്‍ പ്രത്യക്ഷമാകുക. പഞ്ച് ഇവിയുടെ അതേ പ്ലാറ്റ്ഫോമിലായിരിക്കും കർവും എത്തുക. ഒറ്റ ചാർജില്‍ 400-500 കിലോമീറ്റർ വരെ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് ടാറ്റയുടെ അവകാശവാദം.

ടാറ്റ ഹാരിയർ ഇവി

ടാറ്റയുടെ ഫ്ലാഗ്‍ഷിപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഹാരിയറിന്റെ ഇവി വേർഷന്‍ വിപണിയില്‍ വൈകാതെ എത്തുമെന്ന് കമ്പനി ഇതിനോടകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വി2എല്‍, വി2വി ചാർജിങ് ഓപ്ഷനുകള്‍ ഹാരിയറിനുണ്ടാകും. നിലവില്‍ വാഹനം ടെസ്റ്റിങ് ഘട്ടത്തിലാണ്. വാഹനത്തിന്റെ ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മാരുതി സുസുക്കി ഇവിഎക്സ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിയെ സംബന്ധിച്ച് 2024 ഏറെ നിർണായകമാണ്. മാരുതിയുടെ ആദ്യ ഇവി വാഹനം ഈ വർഷം ലോഞ്ച് ചെയ്തേക്കും. എസ്‍യുവി വിഭാഗത്തില്‍ വരുന്ന വാഹനം ഒറ്റ ചാർജില്‍ 550 കിലോ മീറ്റർ വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 60 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് മാരുതി ഇവിഎക്സില്‍ വരുന്നത്.

മഹീന്ദ്ര എക്സ്‍യുവി.ഇ8

മഹീന്ദ്രയുടെ എക്സ്‍യുവി700നെ അടിസ്ഥാനമാക്കി എസ്‍യുവി വിഭാഗത്തിലായിരുന്നു പുതിയ ഇവി വാഹനം. എക്സ്‍യുവി400ന് ശേഷം നിരത്തിലെത്തുന്ന മഹീന്ദ്രയുടെ ആദ്യ ഇവി വാഹനം കൂടിയായിരിക്കും ഇത്. ഡുവല്‍ ഇലക്ട്രിക് മോട്ടറും ഓള്‍ വീല്‍ ഡ്രൈവുമാണ് കാറിന്റെ മറ്റ് സവിശേഷതകള്‍. ലെവല്‍ 2 അഡാസ്, 5ജി എന്നിവയും ഫീച്ചറുകളായി എത്തുന്നു.

സ്കോഡ എന്യാക്

ഇന്ത്യന്‍ വിപണിയിലെത്തുന്ന സ്കോഡയുടെ ആദ്യ ഇവി വാഹനമാണ് സ്കോഡ എന്യാക്. 2024ന്റെ ആദ്യ പാദത്തില്‍ തന്നെ കാർ വിപണിയിലെത്തിയേക്കാം. സ്കോഡ നല്‍കുന്ന വിവരമനുസരിച്ച് കേവലം 0.6 സെക്കന്‍ഡില്‍ വാഹനത്തിന് മണിക്കൂറില്‍ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഒറ്റ ചാർജില്‍ 565 കിലോ മീറ്റർ വരെ കാർ സഞ്ചരിക്കുമെന്നും ബാറ്ററി ചാർജ് 10ല്‍ നിന്ന് 80 ശതമാനത്തിലെത്താന്‍ അരമണിക്കൂറില്‍ താഴെ മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം