പുതിയ സിഎന്‍ജി വാഹനങ്ങള്‍ മുംബൈയില്‍ പുറത്തിറക്കുന്നു 
AUTOMOBILE

1000 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച്, അഡാസ് സംവിധാനങ്ങള്‍; സിഎന്‍ജി ഹെവി ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ്

കൊളിഷന്‍ മിറ്റിഗേഷന്‍ സിസ്റ്റം, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെ നിരവധി സംവിധാനങ്ങളും ട്രക്കുകളില്‍ ഉണ്ട്

വെബ് ഡെസ്ക്

കാറുകളിലും ചെറുവാണിജ്യ വാഹനങ്ങളിലും മാത്രമല്ല മീഡിയം, ഹെവി വാഹനങ്ങളിലും സി എന്‍ ജി പതിപ്പുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ. 28,19 ടണ്‍ വിഭാഗത്തില്‍ 2 സി എന്‍ ജി ട്രക്കുകളും ഇന്റര്‍മീഡിയറ്റ്, ലൈറ്റ് വാണിജ്യ വാഹന വിഭാഗത്തില്‍ ഏഴ് പുതിയ ട്രക്കുകളും ടിപ്പറുകളും ഉള്‍പ്പടെ 14 മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്.

28,19 ടണ്‍ വിഭാഗത്തില്‍ സിഗ്ന 2818, സിഗ്ന 1918 എന്നീ സിഎന്‍ജി വാഹനങ്ങളാണ് പുറത്തിറക്കിയത്. 180 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 5.7 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. സിഎന്‍ജി ഉപയോഗിച്ച് ആയിരം കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മുന്‍പ് കാറുകളില്‍ കണ്ടുവന്നിരുന്ന അഡാസ് സംവിധാനം ഇന്ത്യയില്‍ ആദ്യമായി ട്രക്കുകളിലും അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. ഡ്രൈവിങ്ങില്‍ വാഹനത്തിന്റെ പല നിയന്ത്രണങ്ങളും വാഹനം സ്വയം ഏറ്റെടുത്ത് ഡ്രൈവറെ സഹായിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് അഡാസ് (adas- advanced driver assistance systems). ടാറ്റ പ്രൈമ ശ്രേണിയിലെ വാഹനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുത്തന്‍ പരീക്ഷണങ്ങളാണ് ടാറ്റ നടത്തിയിരിക്കുന്നത്.

റോഡ് സാഹചര്യങ്ങളും വാഹനത്തിന്റെ വേഗവും വിലയിരുത്തി അപകട മുന്നറിയിപ്പ് നല്‍കുന്ന കൊളിഷന്‍ മിറ്റിഗേഷന്‍ സിസ്റ്റം, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, വാഹനത്തിന്റെ സ്ഥിരത നഷ്ടപ്പെടാതെ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡ്രൈവറുടെ ഡ്രൈവിങ് രീതികള്‍ വിലയിരുത്തുന്ന ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

സിഗ്ന,പ്രൈമ ട്രക്കുകള്‍ നേരത്തെ തന്നെ കാറുകളോട് കിടപിടിക്കുന്ന ഡ്രൈവിങ് സുഖവും ക്യാബിന്‍ സൗകര്യങ്ങളും നല്‍കുന്നവയായിരുന്നു. അത്തരം സൗകര്യങ്ങളെ പരിഷ്‌കരിച്ച പതിപ്പില്‍ കൂടുതല്‍ മികവുറ്റതാക്കിയിട്ടുണ്ട് ടാറ്റ. ഉയര്‍ന്ന നിലവാരത്തിലുള്ള സ്വിച്ച് പാനലുകള്‍, പുതിയ മീറ്റര്‍ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയും പുതിയ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തി. കൂടാതെ നിരവധി കണക്ടിവിറ്റി ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. സിഎന്‍ജി എളുപ്പത്തില്‍ നിറയ്ക്കാനായി ഇരട്ട നോസിലുകളും വാഹനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

നെറ്റ് സീറോ എമിഷന്‍ ടാര്‍ജറ്റിന്റെ ഭാഗമായി, ലിക്വിഫൈഡ് നാച്ചുറല്‍ ഗാസ് (എല്‍എന്‍ജി), ഹൈഡ്രജന്‍, ബയോ-സിഎന്‍ജി എന്നിവയുള്‍പ്പെടെയുള്ള ബദല്‍ ഇന്ധനമാര്‍ഗങ്ങളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് അറിയിച്ചു. പുതിയ വാഹനങ്ങളുടെ വിലവിവരങ്ങള്‍ കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ