AUTOMOBILE

മേയില്‍ നേട്ടം കൊയ്ത് ടാറ്റ മോട്ടോഴ്‌സ്; തൊട്ടുപിന്നാലെ കിയ, മാരുതിക്ക് തിരിച്ചടി

വെബ് ഡെസ്ക്

രാജ്യത്തെ വാഹന വിപണിയിൽ നേട്ടം കൊയ്ത് ടാറ്റാ മോട്ടോർസ്. വിൽപനയിൽ മുൻ മാസത്തെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്സ് മേയ് മാസത്തിൽ രണ്ട് ശതമാനം ഉയർച്ച രേഖപ്പെടുത്തിയപ്പോൾ മാരുതി സുസൂക്കിയുടെ വിൽപന രണ്ട് ശതമാനം കുറഞ്ഞു.

2024 മെയ് മാസത്തിൽ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ മൊത്തം ആഭ്യന്തര വിൽപ്പന 2 ശതമാനം ഉയർന്ന് 75,173 യൂണിറ്റിലെത്തി. ആഭ്യന്തര വിൽപ്പനയും രണ്ട് ശതമാനം വർധിച്ചു. 75,173 യൂണിറ്റുകൾ ആണ് മെയ് മാസത്തിൽ ടാറ്റയുടെ വിൽപന. 73,448 യൂണിറ്റുകളായിരുന്നു ഏപ്രിലിൽ രേഖപ്പെടുത്തിയത്.

അതേസമയം, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മൊത്തം വിൽപ്പന മെയ് മാസത്തിൽ ഇടിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം വിൽപ്പന 2 ശതമാനം ഇടിഞ്ഞ് 1.74 ലക്ഷം യൂണിറ്റായി കുറഞ്ഞു. 1.78 ലക്ഷം യൂണിറ്റുകളായിരുന്നു മുൻ മാസത്തിൽ വിറ്റുപോയത്. ആഭ്യന്തര വിൽപ്പനയിൽ നാല് ശതമാനം വളർച്ച നേടാനും മാരുതിയ്ക്കായി.

വർഷം വർധിച്ച് 1.57 ലക്ഷം യൂണിറ്റുകളാണ് മെയ് മാസത്തിൽ അഭ്യന്തര വിപണിയിൽ എത്തിയത്. പക്ഷേ മാരുതി സുസൂക്കിയുടെ കയറ്റുമതി 34 ശതമാനം കുറഞ്ഞു. 17,367 യൂണിറ്റുകളായി കയറ്റുമതി വർഷം മാരുതിയുടെ കയറ്റുമതിയെങ്കിൽ ഈ വർഷം ഇതുവരെ 26,477 യൂണിറ്റുകൾ മാത്രമാണ് വിദേശ വിപണയിലേക്ക് എത്തിയത്.

മേയ് മാസത്തിൽ 19,500 യൂണിറ്റുകൾ വിറ്റഴിച്ച കിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 3.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2017ൽ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ 2.5 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതി എന്ന നേട്ടവും കമ്പനി കൈവരിച്ചു. 2023 മെയ് മാസത്തിൽ പ്രാദേശിക വിൽപ്പന 3.9 ശതമാനം ഉയർന്ന് 19,500 യൂണിറ്റിലെത്തി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും