ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ തങ്ങളുടെ പ്രൈമ ശ്രേണിയിലെ കരുത്തുറ്റ വാഹനങ്ങളില്‍ ഒന്നാണ് ടാറ്റ പ്രൈമ എല്‍ എക്‌സ് 2825ടി കെ.
നമ്മള്‍ കണ്ട് ശീലിച്ച പഴയ ട്രക്കുകളുടെ പരുക്കന്‍ രൂപത്തില്‍ നിന്നുമാറി യൂറോപ്യന്‍ ട്രക്കുകളുടെ ആകര്‍ഷകവും ലളിതവുമായ ഡിസൈന്‍ രീതിയാണ് ടാറ്റ പ്രൈമയുടേത്. 3 ഭാഗങ്ങളായി തിരിച്ച സ്റ്റീല്‍ ബംപറില്‍ ആധുനികമായ പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. വിന്‍ഷീല്‍ഡിനു മുകള്‍ഭാഗത്തായി വലിയ പ്രോക്സിമിറ്റി മിററുകളും നല്‍കിയിട്ടുണ്ട്. വാഹനത്തിനു തൊട്ടുമുന്‍പിലുള്ള വസ്തുക്കളെ കാണാനും സുരക്ഷിതമായി വാഹനം ഓടിക്കാനും ഈ മിററുകള്‍ സഹായിക്കുന്നു. കറുത്ത ഗ്രില്ലിനു മുകളില്‍ ടാറ്റയുടെ ലോഗോയും ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
വശങ്ങളില്‍ വെര്‍ട്ടിക്കല്‍ ഹാന്‍ഡിലോടുകൂടിയ കരുത്തുറ്റ ഡോറുകളും ഫൂട്ട് സ്റ്റെപ്പുകളും കാബിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
വശങ്ങളില്‍ വെര്‍ട്ടിക്കല്‍ ഹാന്‍ഡിലോടുകൂടിയ കരുത്തുറ്റ ഡോറുകളും ഫൂട്ട് സ്റ്റെപ്പുകളും കാബിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. വശങ്ങളിലുടനീളം നല്‍കിയിട്ടുള്ള ഇന്‍ഡിക്കേറ്ററുകളും ആകര്‍ഷകമാണ്.
മറ്റ് ട്രക്കുകളില്‍ താഴ് ഭാഗത്തായി കാണുന്ന exhaust after treatment system മുകള്‍ ഭാഗത്തായി ഒരുക്കിയിരിക്കുന്നു പ്രൈമയില്‍. എയര്‍ ഫില്‍റ്റര്‍, ഹൈവയുടെ ഹൈഡ്രോളിക് ടാങ്ക്, വലിയ സ്നോര്‍ക്കല്‍ എന്നിവയും വശങ്ങളിലായി ഒരുക്കിയിരിക്കുന്നു. 300ലിറ്റര്‍ സംഭരണ ശേഷിയുള്ള പോളിമര്‍ ഇന്ധന ടാങ്കാണ് ടാറ്റ പ്രൈമയില്‍ നല്‍കിയിട്ടുള്ളത്. തുരുമ്പിനെ തടയാനും ഡീസലുമായി ചേര്‍ന്നുണ്ടാകുന്ന രാസപ്രവര്‍ത്തനത്തെ പ്രതിരോധിക്കാനും പോളിമര്‍ ഇന്ധന ടാങ്ക് സഹായിക്കും.
3 എയര്‍ ടാങ്കുകളും 12വോള്‍ട്ടിന്റെ 2 ബാറ്ററികളുമാണ് വാഹനത്തിലുള്ളത്. എന്നാല്‍ ലെയ്ലാന്റ് വാഹനങ്ങളിലെ പോലെ കവറിങ്ങോ ലോക്കുകളോ ഒന്നും ബാറ്ററിക്ക് നല്‍കിയിട്ടില്ല. 60ലിറ്ററാണ് ആഡ് ബ്ളൂ ടാങ്ക്. പിന്‍ഭാഗത്ത് ആധുനികമായ എല്‍ ഇ ഡി ടെയില്‍ ലൈറ്റും ശക്തമായ പ്രകാശം പൊഴിക്കുന്ന റിവേഴ്സ് ലൈറ്റും നല്‍കിയിട്ടുണ്ട്.
ലൈറ്റ്, മീഡിയം, ഹെവി എന്നിങ്ങനെയുള്ള മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിലുള്ളത്.
ഡ്രൈവറെ ഒട്ടും മടുപ്പിക്കാത്ത കാറുകളുടേതിന് സമാനമായ നിര്‍മാണ നിലവാരമാണ് ഇന്റീരിയറുകള്‍ക്ക്. മൂന്ന് തരത്തില്‍ ക്രമീകരിക്കാവുന്ന ഫാബ്രിക് സീറ്റുകളും എ സി ക്യാബിനും യാത്രാസുഖം വര്‍ധിപ്പിക്കുന്നു. ഡാഷ്‌ബോര്‍ഡില്‍ വലിയ ഗ്‌ളൗബോക്‌സ്, ഡ്രൈവ് മോഡുകളുടെയും ഡിഫറന്‍ഷ്യല്‍ ലോക്കിന്റെയും സ്വിച്ചുകള്‍, ഹാന്‍ഡ്‌ബ്രേക്ക്, യു എസ് ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
ലൈറ്റ്, മീഡിയം, ഹെവി എന്നിങ്ങനെയുള്ള മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിലുള്ളത്. സ്ഥാനക്രമീകരണം നടത്താനാകുന്ന 4 സ്‌പോക്ക് സ്റ്റീയറിങ് വീല്‍ മനോഹരമാണ്.
അനലോഗും ഡിജിറ്റലും കൂടിച്ചേര്‍ന്നതാണ് മീറ്റര്‍ കണ്‍സോള്‍. ആധുനികമായ ഈ മീറ്റര്‍ വഴി ശരാശരി ഇന്ധനക്ഷമത,ബാറ്ററി വോള്‍ട്ടേജ്, ഓയില്‍ പ്രെഷര്‍ ഇന്‍ഡിക്കേറ്റര്‍, ആഡ് ബ്‌ളൂ ലെവല്‍, എയര്‍ ഫില്‍റ്ററിലെ തടസം എന്നിങ്ങനെ നിരവധി വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
നഗരത്തിരക്കുകളിലും ഓഫ് റോഡിലും ഡ്രൈവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രസകരമായ ഡ്രൈവാണ് ടാറ്റ പ്രൈമയുടേത്. വലിയ ലോഡുമായി കയറ്റത്തില്‍ നിന്നുപോയാല്‍ വാഹനം പിന്നോട്ട് പോകാതെ പിടിച്ചുനിര്‍ത്താന്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് സംവിധാനം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന സ്റ്റീയറിങും ഗിയറും, കുലുക്കം നിയന്ത്രിക്കുന്ന ക്യാബിന്‍ ഷോക്ക് അബ്‌സോര്‍ബറോടുകൂടിയ എന്‍ജിന്‍ ശബ്ദം ഉള്ളിലേക്കെത്താത്ത നിശബ്ദമായ ക്യാബിന്‍ അങ്ങനെ എല്ലാത്തരത്തിലും ആയാസരഹിതമായ ഡ്രൈവിങ്ങാണ് ടാറ്റ പ്രൈമ സമ്മാനിക്കുന്നത്.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം 3rd ഗിയറില്‍ എടുക്കുമ്പോള്‍ തന്നെ ടോര്‍ക്കിന്റെ തള്ളല്‍ വീലുകളിലെത്തുന്നത് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്. കുത്തനെയുള്ള കയറ്റത്തിലും വളവുകളിലും സ്റ്റീയറിങ്ങിന്റെ പ്രതികരണവും ഗംഭീരം.
കമ്മിന്‍സിന്റെ 6.7ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്.
2500 rpmല്‍ 245 പവറും 1200rpm ല്‍ 950എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനെ 9സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. കുത്തനെയുള്ള കയറ്റങ്ങളില്‍ പരുങ്ങി നില്‍ക്കാതെ കുതിച്ചുകയറുന്നുണ്ട് ഈ എന്‍ജിന്‍.
ഏത് സാഹചര്യത്തിലും വാഹനത്തിന് മികച്ച നിയന്ത്രണം ലഭിക്കുന്നുവെന്നത് ഡ്രൈവിങില്‍ എടുത്തുപറയേണ്ട കാര്യമാണ്.
ഉയര്‍ന്ന നിര്‍മാണ നിലവാരവും, കരുത്തുറ്റ എന്‍ജിനും, പുത്തന്‍ സാങ്കേതികവിദ്യയും, ടാറ്റ എന്ന കമ്പനിയുടെ വിശ്വാസ്യതയും ഒത്തുചേര്‍ന്നിരിക്കുന്നു ടാറ്റ പ്രൈമയില്‍. 47.6 ലക്ഷം രൂപ മുതലാണ് ടാറ്റ പ്രൈമയുടെ എക്‌സ് ഷോറൂം വില.