AUTOMOBILE

വിപണിയിൽ ചരിത്രം കുറിച്ച് ടാറ്റ ടിയാഗോ; വിൽപന 5 ലക്ഷം കടന്നു

വെബ് ഡെസ്ക്

വിപണിയിൽ ചരിത്രം കുറിച്ച് ടാറ്റയുടെ കുഞ്ഞൻ കാർ ടിയാഗോ. ഇതുവരെ ഏകദേശം 5 ലക്ഷം യൂണിറ്റുകൾ നിരത്തിലിറങ്ങിയതായി ടാറ്റ ടിയാഗോ വ്യക്തമാക്കി. ഇതിൽ ഒരു ലക്ഷം യൂണിറ്റുകൾ വെറും പതിനഞ്ച് മാസം കൊണ്ടാണ് വിറ്റഴിച്ചതെന്നും ടാറ്റ അവകാശപ്പെട്ടു.

2016ലാണ് ജനപ്രിയ ബ്രാൻഡായ ടാറ്റയുടെ ടിയാഗോ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ എൻജിൻ മോഡലുകളിൽ മാത്രമായിരുന്നു ടിയാഗോ ആദ്യം ലഭ്യമായിരുന്നതെങ്കിൽ നിലവിൽ സിഎൻജി, ഇലക്ട്രിക് മോഡലുകളിലും കാർ ലഭ്യമാണ്. കഴിഞ്ഞ വർഷമാണ് ടിയാഗോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങുന്നത്.

നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വാഹന നിരയിലെ ഏറ്റവും താങ്ങാനാകുന്ന മോഡലാണ് ടിയാഗോ. പെട്രോൾ ഓപ്ഷനിൽ 1199 സിസി 3 സിലിണ്ടർ എഞ്ചിനാണുള്ളത്. സിഎൻജി എഞ്ചിൻ 1199 സിസി എഞ്ചിനുമായി വരുന്നു. ടിയാഗോയുടെ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 84 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായും 5 സ്പീഡ് AMT-യുമായും ജോടിയാക്കുന്നു. സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 72 bhp-യും 95 Nm ആയും കുറയുന്നു. 23.84 ലിറ്റര്‍ മൈലേജാണ് ടിയാഗോ സിഎന്‍ജിക്ക് കമ്പനി അവകാശപ്പെടുന്നത്.

രണ്ട് ബാറ്ററി പാക്ക് ഓപ്‌ഷനുകളിൽ ടിയാഗോ ലഭ്യമാണ്. 19.2 kWh ബാറ്ററി പായ്ക്കിന് 250 കിലോമീറ്റർ റേഞ്ചും 24 kWh ബാറ്ററി മോഡലിന് 315 കിലോ മീറ്റർ റേഞ്ചും ലഭിക്കും.

ടാറ്റ ടിയാഗോ പെട്രോൾ മോഡൽ വില 5.60 ലക്ഷം മുതൽ 7.76 ലക്ഷം രൂപ വരെയാണ്. സിഎൻജി പതിപ്പിന്റെ വില 6.50 ലക്ഷം മുതൽ 8.01 ലക്ഷം രൂപ വരെയാണ്. ടാറ്റ ടിയാഗോ ഇലക്ട്രിക്കൽ മോഡൽ വില 8.69 ലക്ഷം രൂപയിൽ തുടങ്ങി 12.04 ലക്ഷം രൂപ വരെയുണ്ട്.

അതേസമയം, ടിയാഗോ വാങ്ങുന്നവരിൽ ഭൂരിഭാഗം ആളുകളും 35 വയസ് പ്രായമുള്ളവരാണെന്നാണ് ടാറ്റ വ്യക്തമാക്കി. ടിയാഗോയുടെ അറുപത് ശതമാനവും വില്പന നടക്കുന്നത് നഗരത്തിലാണെന്നും ബാക്കി നാല്പത് ശതമാനമാണ് ഗ്രാമത്തിൽ നടക്കുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. കൂടാതെ ടിയാഗോ വാങ്ങുന്നവരിൽ ഏകദേശം 10 ശതമാനം ആളുകളും സ്ത്രീകളാണെന്നും കമ്പനി അവകാശപ്പെട്ടു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്