AUTOMOBILE

ഗുജറാത്തിൽ പുതിയ ഇ വി ബാറ്ററി പ്ലാന്റുമായി ടാറ്റ; മുതൽമുടക്ക് 13,000 കോടി രൂപ

ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000 ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും

വെബ് ഡെസ്ക്

ഗുജറാത്തിൽ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ലിഥിയം-അയൺ ബാറ്ററി നിര്‍മാണ ഫാക്ടറി ആരംഭിക്കാനൊരുങ്ങി ടാറ്റ. 13,000 കോടി രൂപ മുതൽമുടക്കിൽ ഗുജറാത്തിലെ സനന്ദിലാണ് ഫാക്ടറി തുറക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ അഗരതാസ് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് ഗുജറാത്ത് സർക്കാരുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആദ്യഘട്ടത്തിൽ 20 ജിഗാവാട്ട് ഉത്പാദന ശേഷിയാണ് പ്ലാന്റിനുണ്ടാകുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പൂര്‍ത്തിയാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000 ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കുമെന്നും കമ്പനിയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത സംസ്ഥാന സർക്കാ‍ർ രേഖയിൽ വ്യക്തമാക്കുന്നു. 2070-ഓടെ രാജ്യത്തെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുളള ശ്രമത്തിലാണ് രാജ്യം. ഈ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ടാറ്റയുടെ പുതിയ തീരുമാനം.

2070ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയെ കാർബൺ നെറ്റ് സീറോ രാജ്യമാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടാറ്റ ഗ്രൂപ്പിന്റെ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ലിഥിയം-അയൺ സെൽ നിർമാണത്തിൽ ഗുജറാത്ത് മുൻനിര സംസ്ഥാനമായി മാറുമെന്നും സംസ്ഥാനത്ത് ഉത്പാദന ഇക്കോ സിസ്റ്റം സ്ഥാപിക്കുന്നതിന് ഗ്രൂപ്പിന് സഹായം ലഭിക്കുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു.

നിലവിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റാ മോട്ടോഴ്‌സാണ് മുന്നില്‍. ടാറ്റ മോട്ടോാഴ്‌സിന്റെ ഉപകമ്പനിയായ ജാഗ്വാര്‍ ആൻഡ് ലാന്‍ഡ് റോവര്‍ ബ്രിട്ടണിലെ വോവര്‍ഹാംപ്റ്റണിൽ അടുത്ത തലമുറ വാഹനങ്ങള്‍ക്കായുള്ള ഇലക്ട്രിക് ഡ്രൈവ് യൂണിറ്റും ബാറ്ററി പാക്കും നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. യൂറോപ്പില്‍ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും ടാറ്റ ഗ്രൂപ്പിന് ഉദ്ദേശ്യമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ