AUTOMOBILE

19 ലക്ഷം മുതല്‍ 25 ലക്ഷം വരെ; ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വേരിയൻ്റുകളുടെ വില പ്രഖ്യാപിച്ചു

എല്ലാ വേരിയൻ്റുകളിലും പുതിയ ഫീച്ചറുകളുമായാണ് ഇന്നോവ ക്രിസ്റ്റ വിപണിയിൽ എത്തുന്നത്

വെബ് ഡെസ്ക്

ഓട്ടോമൊബൈല്‍ കമ്പനിയായ ടൊയോട്ടയുടെ പുത്തന്‍ മോഡൽ ഇന്നോവ ക്രിസ്റ്റയുടെ ടോപ് വേരിയന്റുകളുടെ വിലകള്‍ പ്രഖ്യാപിച്ചു. 19 ലക്ഷം മുതല്‍ 25.43 ലക്ഷം രൂപയാണ് വേരിയന്റുകളുടെ വില വരുന്നത്. ഏറ്റവും കുറഞ്ഞ വില ജിഎക്‌സ് (7 എസ്) മാനുവലിന്റേതാണ്.19.99 ലക്ഷം രൂപയാണ് ഇതിന്റെ വില.

ജിഎക്‌സ് (8 എസ്) മാനുവലിന് 19.99 ലക്ഷം രൂപ, ജിഎക്‌സ് എഫ്എല്‍ടി (7 എസ്) മാനുവലിന് 19.99 ലക്ഷം രൂപ, ജിഎക്‌സ് എഫ്എല്‍ടി (8 എസ്) മാനുവലിനാകട്ടെ 19.99 ലക്ഷം രൂപ, വിഎക്‌സ് (7 എസ്) മാനുവലിന് 23.79 ലക്ഷം രൂപ, വിഎക്‌സ് എഫ്എല്‍ടി (7എസ്) മാനുവലിന് 23.79 ലക്ഷം രൂപയും വിഎക്‌സ് എഫ്എല്‍ടി (8എസ്) മാനുവലിന് 23.84 ലക്ഷം രൂപയുമാണ് വില വരുന്നത്. 23.84 ലക്ഷം രൂപ വില വരുന്ന വിഎക്‌സ് (8 എസ്) മാനുവലും 25.43 ലക്ഷം രൂപ വില വരുന്ന ഇസഡ് എക്‌സ് (7എസ്) മാനുവലുമാണ് വേരിയന്റുകളിലെ ഏറ്റവും വില കൂടിയ കാറുകള്‍.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 150 പിഎസ് പവര്‍ നല്‍കും. കാറില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇല്ല, മറിച്ച് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇന്നോവ ക്രിസ്റ്റയ്ക്കുള്ളത്. ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകള്‍ ഇന്നോവ ക്രിസ്റ്റയിൽ ലഭ്യമാണ്. കൂടാതെ, ഇപ്പോള്‍ ഗ്യാസോലിന്‍ എഞ്ചിന്‍ എംവിപിയില്‍ ഉപയോഗിക്കുന്നില്ല എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.

പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വണ്ടിയുടെ ഗ്രില്‍, ബമ്പര്‍ എന്നിവ പുതിയ ശൈലിയില്‍ ഉള്ളവയാണ്. ഇപ്പോള്‍ പുതിയ ഫോഗ് ലാമ്പുകളും ഘടിപ്പിച്ചിട്ടുണ്ട്. വൈറ്റ് പേള്‍, ക്രിസ്റ്റല്‍ ഷൈന്‍, സൂപ്പര്‍ വൈറ്റ്, സില്‍വര്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക്, അവന്ത് ഗാര്‍ഡെ ബ്രോണ്‍സ് എന്നിങ്ങനെ അഞ്ച് എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ ഉപയോക്താക്കള്‍ക്കായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, മള്‍ട്ടി ,സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയാണ് പുതിയ ഇന്നോവ ക്രിസ്റ്റയുടെ മറ്റ് ഫീച്ചറുകള്‍. രണ്ടാമത്തെ നിരയിലെ പിക്‌നിക് ടേബിളുകള്‍, സുരക്ഷയ്ക്കായുള്ള ഏഴ് എയര്‍ ബാഗുകള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം എല്ലാം ഇന്നോവയുടെ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

മുമ്പ് എന്‍ട്രി ലവല്‍ ട്രിം വരുന്നതായ ഇന്നോവ ക്രിസ്റ്റയുടെ വില നേരത്തെ കമ്പനി പ്രഖ്യാപിക്കുകയും 50,000 രൂപയ്ക്ക് ബുക്കിങ് ഓപൺ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് അധികമായതിനെ തുടര്‍ന്ന് കമ്പനി ഇത് നിര്‍ത്തി വെക്കുകയായിരുന്നു. ഡീസല്‍ എന്‍ജിനിൽ ചില മാറ്റങ്ങളുമായി കമ്പനി വീണ്ടും ക്രിസ്റ്റയെ 2023ല്‍ വിപണിയില്‍ എത്തിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വില്‍പനയ്ക്ക് എത്തുമെന്നാണ് സൂചന.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം