ഓഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കുന്ന ഒല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതായി ആരോപണം.ഒല സിക്സ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ചിത്രങ്ങളാണ് ചോര്‍ന്നത്. ഒല തിങ്കളാഴ്ച ഒരു ഓട്ടോ മൊബൈല്‍ ഇവൻ്റ് സംഘടിപ്പിച്ചിരുന്നു.ഇതിൽ നിന്നാണ് ചിത്രങ്ങള്‍ ചോർന്നതെന്നും, അതിന് കാരണക്കാരായ ഓട്ടോമൊബൈൽ മാധ്യമ പ്രവര്‍ത്തകൻ മാപ്പ് പറയണമെന്നും കമ്പനിയുടെ സിഇഒ ആയ ഭവിഷ് അഗർവാൾ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അഗര്‍വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലോഞ്ച് ഇവന്റുകളിൽ ഉപഭോക്താക്കൾക്ക് മുന്നിൽ ഉത്പ്പന്നങ്ങൾ കാണിച്ചതിന് ശേഷം മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഉത്പന്നങ്ങൾ കാണിക്കുന്നത്
രഹസ്യസ്വഭാവമുള്ള ഒരു പരിപാടിയുടെ ചിത്രങ്ങള്‍ എടുക്കുന്നതും ആത് പുറത്തുവിടുന്നതും അതീവ ദ്രോഹമാണ്. ഇത് ബ്രാന്‍ഡിന് അവരുടെ മേലുള്ള വിശ്വാസം തകര്‍ക്കുന്നതാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മികച്ച ഉത്പന്നങ്ങള്‍ നല്‍കാനും അത് പ്രദര്‍ശിപ്പിക്കാനും അഹോരാത്രം പ്രയത്നിക്കുന്നവരാണ് ഞങ്ങള്‍ എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ അതിന്റെ മൂല്യം തകര്‍ക്കുമെന്നും അഗര്‍വാള്‍ ആരോപിച്ചു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഇലക്‌ട്രിക് വാഹന കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ മാധ്യമപ്രവർത്തകർക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും, ലോഞ്ച് ഇവന്റുകളിൽ ഉപഭോക്താക്കൾക്ക് മുന്നിൽ ഉത്പ്പന്നങ്ങൾ കാണിച്ചതിന് ശേഷം മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഉത്പന്നങ്ങൾ കാണിക്കുന്നത്. ഇത്തരം പ്രദര്‍ശനങ്ങൾക്ക് അതീവ രഹസ്യ സ്വഭാവമാണുള്ളതെന്നും കൂട്ടിച്ചേർത്തു.
എസ് 1 എയർ പുറത്തിറക്കിയ കമ്പനി, എസ് 1 എക്‌സ് എന്ന ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ആരംഭിക്കുന്ന ഒരു എൻട്രി ലെവൽ മോഡലായിരിക്കും ഇത്. ഒല നിലവിൽ എസ്1 പ്രോ, എസ്1, എസ്1 എയർ ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.