AUTOMOBILE

14.28 ലക്ഷം; വെസ്പയുടെ ഡ്രാഗണ്‍ സ്‌കൂട്ടറിന് മഹീന്ദ്ര സ്‌കോര്‍പിയോയേക്കാള്‍ വില!

രാജ്യത്തുടനീളമുള്ള മോട്ടോപ്ലെക്സ് ഷോറൂമുകളില്‍ ഈ മോഡല്‍ ബുക്കിങ് ലഭ്യമാണ്

വെബ് ഡെസ്ക്

വെസ്പയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയതും എക്‌സ്‌ക്ലൂസീവായതുമായ സ്‌കൂട്ടര്‍ വെസ്പ 946 ഡ്രാഗണ്‍ പതിപ്പ് പുറത്തിറക്കി. എക്‌സ്‌ഷോറും വില 14.28 ലക്ഷം രൂപ വരുന്ന ഈ കളക്ടേഴ്‌സ് എഡിഷന്‍ സ്‌കൂട്ടര്‍ മഹീന്ദ്ര സ്‌കോര്‍പിയോ ബെയ്‌സ് മോഡലിനെക്കാള്‍ ചെലവേറിയതാണ്. 13.61 ലക്ഷമാണ് മഹീന്ദ്ര എസ് യുവിയുടെ എക്‌സ് ഷോറും വില. രാജ്യത്തുടനീളമുള്ള മോട്ടോപ്ലെക്സ് ഷോറൂമുകളില്‍ ഈ മോഡല്‍ ബുക്കിങ് ലഭ്യമാണ്.

വെസ്പ 946 ഡ്രാഗണ്‍ പതിപ്പ് പൂര്‍ണമായി നിര്‍മിച്ച രൂപത്തിലാണ് ഇറ്റലിയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഹോങ്കോങ്ങിലെ ചാന്ദ്ര പുതുവത്സരത്തോട് അനുബന്ധിച്ചാണ് ആഗോളതലത്തില്‍ ഈ സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. സമൃദ്ധിയുടെ പ്രതീകമായി മരതകത്തിന്‌റെ പച്ച ഷേഡിലുള്ള ഡ്രാഗണ്‍ മോട്ടിഫാണ് ഇതിന്‌റെ ആകര്‍ഷണം.

മെറ്റല്‍ മോണോകോക്ക് ബോഡി, സിങ്കിള്‍ ലീഡിങ് ലിങ്ക് ഷോക്ക്, 12 ഇഞ്ച് ടയര്‍, ഇരുവശങ്ങളിലും 220എംഎം ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് വെസ്പ 946 ഡ്രാഗണിന്റെ പ്രത്യേകതകള്‍. 12.7 എച്ച്പിയും 12.8 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന പരിചിതമായ 150 സിസി എയര്‍ കൂള്‍ഡ് എൻജിനാണ് കരുത്തേകുന്നത്. വെസ്പ 946 ഡ്രാഗണ്‍ വാങ്ങുന്നവര്‍ക്ക് ലിമിറ്റഡ് എഡിഷന്‍ വെസ്പ ഡ്രാഗണ്‍ വാഴ്‌സിറ്റി ജാക്കറ്റും ലഭിക്കും.

ഇന്ത്യയില്‍ വെസ്പയ്ക്ക് വേണ്ടി ആദ്യമായി സ്‌കൂട്ടറിന്‌റെ രൂപകല്‍പ്പനയെ പ്രതിധ്വനിപ്പിക്കുന്ന മരതകപച്ച ഡ്രാഗണ്‍ രൂപങ്ങളും നാപ്പ ലെതര്‍ സ്ലീവുകളും റിബ്ഡ് വൂളും അവതരിപ്പിക്കുന്നു. ഈ എഡിഷന്‌റെ 1888 യൂണിറ്റുകള്‍ മാത്രമേ ആഗോളതലത്തില്‍ വില്പനയ്‌ക്കെത്തിക്കുന്നത്. ഇതിൽ എത്രയെണ്ണം ഇന്ത്യയിലെത്തുമെന്ന് വ്യക്തമായിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ