AUTOMOBILE

ഇന്ത്യയില്‍ 'റീച്ചാര്‍ജ് സക്‌സസ്', ഇനി സി40 ഭരിക്കും;പുത്തന്‍ മോഡലുമായി വോള്‍വോ

വാഹനവിപണിയുടെ ഭാവി ഇലക്ട്രിക് ആണെന്ന തിരിച്ചറിവില്‍ ആഗോള തലത്തില്‍ 2030ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ നീക്കം

വെബ് ഡെസ്ക്

വിപണന ശ്രേണിയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനത്തെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനൊരുങ്ങി സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ. 2022ലാണ് ആദ്യത്തെ ഇലക്ട്രിക് വാഹനമായ എക്‌സ്‌സി 40 റീച്ചാര്‍ജിനെ കമ്പനി ഇന്ത്യയിലെത്തിച്ചത്. മികച്ച ഫീച്ചറുകളും പെര്‍ഫോമന്‍സുമുള്ള വാഹനത്തിന് മികച്ച ജനപ്രീതിയാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് അടുത്ത ഇലക്ട്രിക് വാഹനമായ സി40യെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആഗോള വിപണിയില്‍ മികച്ച വില്‍പ്പന നടത്തുന്ന സി40യെ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്ന് വോള്‍വോ വ്യക്തമാക്കി. സികെഡി യൂണിറ്റായി ഇന്ത്യയിലെത്തിച്ച് ബംഗളുരുവിലെ പ്ലാന്റിലാകും വാഹനം അസംബിള്‍ ചെയ്യുക. വോള്‍വോയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ സ്വീകാര്യത ലഭിച്ചുവെന്നും ഇന്ത്യയിലും അത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും വോള്‍വോയുടെ ഒഫിഷ്യല്‍ അറിയിച്ചു.

കാഴ്ചയില്‍ എക്‌സ്‌സി 40ക്ക് സമാനമാണെങ്കിലും കൂപ്പേ ഡിസൈനാണ് സി40ക്ക് നല്‍കിയിട്ടുള്ളത്. മോട്ടോര്‍ ഓപ്ഷനുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ആഗോള മാര്‍ക്കറ്റിലുള്ള അതേ സ്‌പെസിഫിക്കേഷനുകള്‍ തന്നെയാകും ഇന്ത്യയിലും അവതരിപ്പിക്കുക. രണ്ട് വേരിയന്റുകളാണ് സി40ക്ക് ആഗോള മാര്‍ക്കറ്റിലുള്ളത്.

4.7സെക്കന്‍ഡ് സമയം മതി വാഹനത്തിന് 0 ല്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍.

ഒറ്റ മോട്ടോറുള്ള മോഡല്‍,238 ബിഎച്ച്പി കരുത്തും 482 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഇരട്ട മോട്ടോറുള്ള ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റ് 408 ബിഎച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തിലും കേമനാണ് ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റ്. 4.7സെക്കന്‍ഡ് സമയം മതി വാഹനത്തിന് 0 ല്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍.

2025ഓടുകൂടിതന്നെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നാണ് വോള്‍വോയുടെ പ്രഖ്യാപനം

സി40യുടെ വിലവിവരങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും എക്‌സിസി 40 റീച്ചാര്‍ജിനെക്കാള്‍ കുറച്ചുകൂടി അധികമായിരിക്കും വാഹനത്തിന്റെ വില. 56.9 ലക്ഷം രൂപയാണ് എക്‌സിസി 40 റീച്ചാര്‍ജിന്റെ എക്‌സ്‌ഷോറൂം വില. വാഹനവിപണിയുടെ ഭാവി ഇലക്ട്രിക് ആണെന്ന തിരിച്ചറിവില്‍ ആഗോള തലത്തില്‍ 2030ഓടെ ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

നേരത്തേ ജാഗ്വാര്‍ ലാന്‍ഡ് റോവറും പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് അറിയിച്ചിരുന്നു. 2025ഓടുകൂടിതന്നെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നാണ് വോള്‍വോയുടെ പ്രഖ്യാപനം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി