AUTOMOBILE

എന്തുകൊണ്ട് ഐ ക്യൂബ് സ്കൂട്ടറുകൾ ടിവിഎസ് തിരിച്ചുവിളിച്ചു? കാരണം ഇൻസ്റ്റാഗ്രാം വീഡിയോയോ?

വെബ് ഡെസ്ക്

ഇലക്ട്രിക് സ്കൂട്ടറുകളിൽ ജനകീയ ബ്രാൻഡായ ഐ ക്യൂബ് ടിവിഎസ് തിരിച്ചുവിളിക്കുന്നു. വാഹനത്തിന്ന്റെ തകരാർ ചൂണ്ടിക്കാണിച്ച് ഉടമ ഇട്ട ഇൻസ്റ്റാഗ്രാം വീഡിയോ വൈറലായതിനെത്തുടർന്നാണ് വാഹനം തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചത്. 2023 ജൂലൈ 10 മുതൽ സെപ്റ്റംബർ ഒൻപതു വരെ നിരത്തിലിറങ്ങിയ വാഹനങ്ങളായിരിക്കും കമ്പനി തിരിച്ചുവിളിക്കുക.

എന്തിന് തിരിച്ചുവിളിക്കുന്നു?

മേല്പറഞ്ഞ കാലയളവിൽ പുറത്തിറങ്ങിയ 40,000 യൂണിറ്റുകളാണ് കമ്പനി പരിശോധനയ്ക്കു വിധേയമാക്കുക. ടിവിഎസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണമനുസരിച്ച് വാഹനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് തിരിച്ചുവിളിക്കലിന്റെ ഉദ്ദേശ്യം. മേൽപ്പറഞ്ഞ തീയതികൾക്കുള്ളിൽ നിർമിച്ച ഐ ക്യൂബ് സ്കൂട്ടറുകളുടെ ബ്രിഡ്ജ് ട്യൂബുകളായിരിക്കും കമ്പനി പരിശോധിക്കുക. ഡീലർമാർ ഓരോ ഉപഭോക്താവിനെയും നേരിട്ട് ബന്ധപ്പെട്ട് സ്കൂട്ടറുകൾ തിരിച്ചെത്തിക്കാനുള്ള നിർദേശം നൽകും.

പരിശോധനയിൽ സ്കൂട്ടറുകൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ഫ്രെയിം പൊട്ടിയതാണ് ഉപഭോക്താവ് വീഡിയോയിലൂടെ കാണിച്ചത്. അത് ഏകദേശം 31 ദശലക്ഷത്തിലധികം പേർ കണ്ടു. ഫ്രെയിം പൊട്ടിയത് നന്നാക്കണമെന്നാവശ്യപ്പെട്ട് ഡീലറെ ബന്ധപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

ഐ ക്യൂബിന് അഭിമാനപ്രശ്നം

ഐ ക്യൂബിന് ഈ പരാതി പരിഹരിക്കുകയെന്നത് അഭിമാനപ്രശ്നമാണ്. വലിയ മത്സരം നിലനിൽക്കുന്ന ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഐ ക്യൂബിലൂടെ ടിവിഎസ് വിശ്വാസ്യത വലിയ തോതിൽ പിടിച്ചുപറ്റിയിരുന്നു. അത് തകരാതിരിക്കാൻ വേണ്ടിയാണ് ടിവിഎസ് ഇത്രയധികം യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നത്. ഇതിനോടകം മൂന്നു ലക്ഷം ആളുകൾ വാങ്ങിയ ഐ ക്യൂബിൽ ഇത്തരത്തിലൊരു പ്രശ്നം ആദ്യമായാണുണ്ടാകുന്നത്.

അഞ്ചു വേരിയന്റുകളാണ് ഇപ്പോൾ ഐ ക്യൂബിനുള്ളത്. അതിൽ 2.2 കിലോ വാൾട്ട് ബാറ്ററിയുള്ള ബേസ് മോഡൽ പുതുതായി അവതരിപ്പിച്ചതാണ്. 94,999 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും