AUTOMOBILE

നിരത്തുകള്‍ കീഴടക്കാന്‍ ആർ എക്സ് 100 വീണ്ടും വിപണിയിലേക്ക്; എത്തുന്നത് 225 സിസി എഞ്ചിനുമായി?

ക്ലാസിക്ക് ലുക്ക് നിലനിർത്തിയും വിപണിയുടെ പുതിയ താത്പര്യങ്ങള്‍ക്ക് അനുസൃതവുമായിട്ടായിരിക്കും മോഡലെത്തുക എന്നാണ് റിപ്പോർട്ട്

വെബ് ഡെസ്ക്

വിപണിയില്‍ ഏറ്റവും ഐക്കോണിക്കായ ബൈക്കുകളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാകും യമഹ ആർ എക്സ് 100. 1996 മാർച്ചില്‍ കമ്പനി നിർമാണം അവസാനിപ്പിച്ചെങ്കിലും ആർ എക്സ് 100ന് ഇന്നും ആവശ്യക്കാർ ഏറെയാണ്. ഇരുചക്രവാഹന പ്രേമികള്‍ക്ക് ആവേശം പകരാന്‍ ആർ എക്സ് 100 വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദേശീയ മാധ്യമമായ ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്ലാസിക്ക് ലുക്ക് നിലനിർത്തിയും വിപണിയുടെ പുതിയ താത്പര്യങ്ങള്‍ക്ക് അനുസൃതവുമായിട്ടായിരിക്കും മോഡലെത്തുക എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 20.1 ബിഎച്ച്പി പവറും 19.93 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 225.9 സിസി എഞ്ചിനോടെയായിരിക്കും ആർ എക്സ് 100 വിപണിയില്‍ വമ്പന്മാരുമായി ഏറ്റുമുട്ടാനെത്തുക.

ബൈക്കിന്റെ വില സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും 1.25 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

എന്തുകൊണ്ടാണ് 225.9 സിസി എഞ്ചിന്‍?

ലഘുഭാരം കൊണ്ടുമാത്രമല്ല ആർ എക്സ് 100ന് വാഹനപ്രേമികള്‍ക്കിടയില്‍ സ്വീകാര്യത കൂടുതല്‍. ശബ്ദവും പവറുമെല്ലാം ആകർഷക ഘടകങ്ങളാണ്. ഫോർ സ്ട്രോക്ക് മോഡലില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെങ്കില്‍ കുറഞ്ഞത് 200 സിസി എഞ്ചിന്‍ ആവശ്യമാണ്. ആർ എക്സ് 100 അതിന്റെ യഥാർഥ 100 സിസി സെഗ്മെന്റിന് പുറത്തേക്ക് എത്തുന്നു എന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. 98.2 സിസി ടു സ്ട്രോക്ക് എഞ്ചിനിലായിരുന്നു ആർ എക്സ് 100.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ