AUTOMOBILE

പൂ ചോദിച്ചപ്പോള്‍ ഇന്ത്യയ്ക്കായി പൂക്കാലം തന്ന് യമഹ; നിരത്തിലെത്തുന്നത് R1, R7 ഉള്‍പ്പെടെയുള്ള കരുത്തന്‍ മോഡലുകള്‍

ഈ വര്‍ഷം അവസാനത്തോടെ ബൈക്കുകള്‍ പുറത്തിറക്കാനാണ് യമഹ പദ്ധതിയിടുന്നത്

വെബ് ഡെസ്ക്

ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ വാഹനപ്രേമികള്‍ക്കായി പുതുപുത്തന്‍ ബൈക്ക് മോഡലുകള്‍ അവതരിപ്പിച്ച് യമഹ. ഇത്തവണ പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്കായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് വെറുതേയായില്ല. MT-O3, MT-07, MT-09 എന്നീ മോഡലുകളും R7, R1M, R1, R3 എന്നിങ്ങനെ ഫെയര്‍ഡ് ബൈക്കുകളുമാണ് യമഹ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ബൈക്കുകള്‍ പുറത്തിറക്കാനാണ് യമഹ പദ്ധതിയിടുന്നത്. ഇവയ്ക്ക് പുറമേ, യമഹ R15 V4 ന്റെ വെള്ള നിറത്തിലുള്ള പുതിയ പെയിന്റ് സ്‌കീമും അവതരിപ്പിച്ചു. വരും മാസങ്ങളില്‍ ഇന്ത്യയില്‍ ഈ മോഡല്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് സൂചന.

യമഹ R15

ആഗോളമാര്‍ക്കറ്റിലുള്ള മോഡലുകളെ ഇന്ത്യയിലെത്തിക്കാന്‍ വിമുഖത കാണിക്കാറുള്ള യമഹ ഇക്കുറി ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. മുന്‍പ് R7, MT-07 എന്നീ മോഡലുകള്‍ യമഹ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ബാക്കിപത്രം . എന്നാല്‍ പുതിയ മോഡലുകളുമായി യമഹ തിരിച്ച് വരുമ്പോള്‍ വന്‍ പ്രതീക്ഷയിലാണ് വാഹനപ്രേമികള്‍. പുതിയ വാഹനങ്ങളുടെ ലോഞ്ച് എപ്പോഴാണെന്ന വിവരം യമഹ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ മുതല്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

യമഹ Mt-07

അതേസമയം R3യെ വിപണിയില്‍ നിന്നും പിന്‍വലിച്ച യമഹയുടെ തീരുമാനം തെല്ലൊന്നുമല്ല വാഹനപ്രേമികളെ നിരാശരാക്കിയത്. എന്നാല്‍ ഇപ്പോള്‍ ജനപ്രിയ മോഡലായ R3യെ തിരികെ ഇന്ത്യയിലെത്തിക്കാനാണ് യമഹയുടെ നീക്കം. 2023 മോഡല്‍ R3ക്കും 321 സിസി, ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയാകും കരുത്ത് പകരുക. 10,750rpmല്‍ 42 ബിഎച്ച്പി കരുത്തും, 9000ആർപിഎം ല്‍ 29.5എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ കെടിഎം ആര്‍സി 390, കവാസാക്കി നിഞ്ച 400എന്നിവയാകും R3 യുടെ എതിരാളികള്‍.

യമഹ R3
എംടി സീരീസിലെ കുഞ്ഞന്‍ മോഡലുകളുലൊന്നായ എംടി 03യും ഇന്ത്യന്‍ നിരത്തുകളില്‍ നിറയും. 321 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം
MT 03

നേക്കഡ് മോഡലുകളില്‍ യമഹയുടെ തുറുപ്പുചീട്ടുകളുലൊന്നായ MT 09 ന്റെ പരിഷ്‌കരിച്ച പതിപ്പിനെയും ഇന്ത്യയ്ക്കായി യമഹ പുറത്തിറക്കിയിട്ടുണ്ട്. 847 സി സി ത്രീ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് യമഹ എംടി-09 ന് കരുത്തേകുന്നത്. 10000 ആര്‍പിഎമ്മില്‍ 113 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ പരമാവധി 87.5 എന്‍എം ടോര്‍ക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്.

40 ബിഎച്ച്പി കരുത്തും 29.6 എന്‍എം ടോര്‍ക്കുമുള്ള മികച്ച സ്ട്രീറ്റ് ഫൈറ്റര്‍ മോഡലാകും എംടി 03.

എംടി സീരീസിലെ MT-07ഉം ഇന്ത്യയിലെത്തും. പാരലല്‍-ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹത്തിന് കരുത്തു പകരുന്നത്. . 689 സിസി എന്‍ജിന്‍ 73.5 bhp കരുത്ത് ഉത്പാദിപ്പിക്കും. എംടി സീരീസിലെ കുഞ്ഞന്‍ മോഡലുകളുലൊന്നായ എംടി 03യും ഇന്ത്യന്‍ നിരത്തുകളില്‍ നിറയും. 321 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 40 ബിഎച്ച്പി കരുത്തും 29.6 എന്‍എം ടോര്‍ക്കുമുള്ള മികച്ച സ്ട്രീറ്റ് ഫൈറ്റര്‍ മോഡലാകും എംടി 03.

കരുത്തിന്റെ പര്യായമായ R1M, R1 എന്നീ സൂപ്പര്‍ ബൈക്കുകളും ഇന്ത്യയിലെത്താന്‍ തയ്യാറായിക്കഴിഞ്ഞു. 998 സിസി ഇന്‍ലൈന്‍ ഫോര്‍സിലിണ്ടറിന്റെ കരുത്തും ഇനി ഇന്ത്യന്‍ റോഡുകളില്‍ പ്രകടമാകും. 200 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 998 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തെ ചലിപ്പിക്കുന്നത്. R1M നെയും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.കാര്‍ബണ്‍-ഫൈബര്‍ ബോഡി പാനലുകളും ഓഹ്ലിന്‍സ് സസ്‌പെന്‍ഷനും സ്റ്റാന്‍ഡേര്‍ഡ് R1ല്‍ നിന്ന് R1M നെ വേറിട്ടു നിര്‍ത്തുന്നു.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി