BUSINESS

2023 ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും സുഖകരമാവില്ല;മാന്ദ്യ മുന്നറിയിപ്പുമായി ഐഎംഎഫ്

നിലവില്‍ മാന്ദ്യം അനുഭവിക്കാത്ത രാജ്യങ്ങളെക്കൂടി ഇത് ബാധിക്കും

വെബ് ഡെസ്ക്

ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം ഈ വര്‍ഷം മാന്ദ്യത്തിലായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നേരിട്ട സാമ്പത്തിക മാന്ദ്യത്തേക്കാള്‍ കഠിനമായിരിക്കും 2023 ലേതെന്നും ക്രിസ്റ്റലീന ജോര്‍ജീവ അഭിപ്രായപ്പെട്ടു. ഇനിയും അവസാനിക്കാത്ത റഷ്യ യുക്രെയ്ന്‍ യുദ്ധം, വിലക്കയറ്റം, ഉയര്‍ന്ന പലിശനിരക്ക്, ചൈനയിലെ കോവിഡ് വ്യാപനം തുടങ്ങിയ സാഹചര്യങ്ങള്‍ സ്ഥിതി വഷളാക്കുമെന്ന നിരീക്ഷണവും ഉണ്ട്. നിലവില്‍ മാന്ദ്യം അനുഭവിക്കാത്ത രാജ്യങ്ങളെക്കൂടി ഇത് ബാധിക്കുമെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിന്റെ പ്രത്യാഘാതം നേരിടുമെന്നും സിബിഎസ് വാര്‍ത്താ പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

ലോകത്തുള്ള കേന്ദ്ര ബാങ്കുകള്‍ മുഴുവനും ഉയര്‍ന്ന പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്

സിഡ്‌നിയിലെ മൂഡീസ് അനലിറ്റിക്‌സിലെ സാമ്പത്തിക വിദഗ്ധയായ കത്രീനയും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. യൂറോപ്പ് മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നും അമേരിക്ക അതിന്റെ വക്കിലാണെന്നുമാണ് കത്രീന അഭിപ്രായപ്പെടുന്നത്. ലോകത്തുള്ള കേന്ദ്ര ബാങ്കുകള്‍ മുഴുവനും ഉയര്‍ന്ന പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ചൈനയെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ച സീറോ കോവിഡ് നയം അവര്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി സമാനമായി തന്നെ തുടരുകയാണ്. ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതോടെ ചൈനയിലെ ഫാക്ടറികളിലെ പ്രവര്‍ത്തനവും മന്ദഗതിയിലായിരുന്നു.

ക്രിസ്റ്റലീന ജോര്‍ജീവ
അടുത്ത രണ്ട് മാസം ചൈനയ്ക്ക് വളരെ നിര്‍ണായകമായിരിക്കുമെന്നും ജോർജീവ

ലോകത്തിലെ ഒന്നാമത്തെ സമ്പദ്‌വ്യവസ്ഥയയായി ചൈന ഉയരുമെന്ന പ്രതീക്ഷകള്‍ക്കുള്ള തിരിച്ചടിയായിരിക്കും ഈ വര്‍ഷമെന്നും ജോര്‍ജീവ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉയര്‍ന്ന പലിശനിരക്ക് ബാങ്കില്‍ നിന്ന് വായ്പയെടുത്ത സാധാരണ കുടുംബങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. അടുത്ത രണ്ട് മാസം ചൈനയ്ക്ക് വളരെ നിര്‍ണായകമായിരിക്കുമെന്നും പറഞ്ഞു.ചൈനയില്‍ സീറോ കോവിഡ് നയം അവസാനിപ്പിച്ചതിനാല്‍ ടെസ്‌ല ഇല്ക്ട്രിക് കാറുകള്‍, ഐ ഫോണുകള്‍ തുടങ്ങിവയുടെ നിര്‍മ്മാണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമ്പത്തികമായി ഒരു രാജ്യം വളരാതിരിക്കുമ്പോള്‍ സ്വഭാവികമായും അവിടുത്തെ ജനങ്ങളെ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും

അമേരിക്കയിലെ മാന്ദ്യം ചൈന, തായ്‌ലന്‍ഡ്, വിയ്റ്റ്‌നാം എന്നീ ഏഷ്യന്‍ രാജ്യങ്ങളിലെ വിപണിയെ പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന പലിശ നിരക്കായതിനാല്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നതും കുറവായിരിക്കും. ഇതെല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ ആക്കം കൂട്ടുന്നവയാണ്. സാമ്പത്തികമായി ഒരു രാജ്യം വളരാതിരിക്കുമ്പോള്‍ സ്വഭാവികമായും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും. ദരിദ്ര രാജ്യങ്ങളുടെ ഇറക്കുമതി ശേഷിയെയും അത് സാരമായി ബാധിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ