BUSINESS

ബജറ്റ് ദിനത്തിലും അദാനി ഗ്രൂപ്പിന് തിരിച്ചടി; ഓഹരി മൂല്യത്തിലെ ഇടിവ് തുടരുന്നു

വെബ് ഡെസ്ക്

കേന്ദ്ര ബജറ്റ് ദിനത്തില്‍ രാജ്യത്തെ ഓഹരി വിപണിയ്ക്ക് ഉണര്‍വുണ്ടായപ്പോഴും അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും നേരിട്ടത് വലിയ തിരിച്ചടി. ഇന്നലെ നേട്ടമുണ്ടാക്കിയ അദാനി എന്റര്‍പ്രൈസ് ഓഹരി ഇന്ന് മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് കൂപ്പുകുത്തിയത്. ഇതുവരെ ഇടിഞ്ഞ ഓഹരി മൂല്യം 6.88 ലക്ഷം കോടിയാണ്. ബജറ്റ് ദിവസം അദാനി ഗ്രൂപ്പിന്റെ സ്റ്റോക്കുകള്‍ പരിശോധിക്കുമ്പോള്‍ വലിയ രീതിയിലുളള ഇടിവാണ് ഉണ്ടായിരിക്കുന്നത്.

അദാനി എന്റര്‍പ്രൈസസ് 30 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ അദാനി വില്‍മാര്‍ 5.00 ശതമാനം, അദാനി ഗ്രീന്‍ 5.19 ശതമാനം, അദാനി പവര്‍ 4.98 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍ 0.79 ശതമനാം, അദാനി ടോട്ടല്‍ ഗ്യാസ് 10.00 ശതമാനം എന്നിങ്ങനെയായാണ് വീഴ്ച.

കഴിഞ്ഞ ആഴ്ചയിലെ ഇടിവിന് ശേഷം വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ചത്. സെന്‍സെക്‌സ് 158.18 പോയിന്റ് ഉയര്‍ന്ന് 59708.08 ആയി അവസാനിച്ചപ്പോള്‍ നിഫ്റ്റി 45.05 പോയിന്റ് ഇടിഞ്ഞ് 17616.30യില്‍ എത്തി.

ഇതിനിടെ, ഫോബ്‌സ് പട്ടികയില്‍ അദാനിയെ മറികടന്ന് മുകേഷ് അമ്പാനി. പട്ടികയില്‍ ഗൗതം അദാനി 15ാം സ്ഥാനത്തേക്ക് തളളപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ നിന്നും മുകേഷ് അമ്പാനിയാണ് ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ഗൗതം അദാനിക്ക് മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും അദാനിക്ക് നഷ്ടമായി.

സ്റ്റോക്ക് മാർക്കറ്റിൽ അദാനി ഗ്രൂപ്പ് ഗുരുതര ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തുന്നുവെന്നതായിരുന്ന ഹിൻഡൻബർഗിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അദാനിയുടെ ഓഹരിയിലുളള ചാഞ്ചാട്ടം ആരംഭിക്കുന്നത്. റിപ്പോര്‍ട്ട് വന്നതിന് ശേഷമുളള ഏറ്റവും വലിയ ആഘാതമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ