BUSINESS

'ആപ്പിള്‍ ഇന്ത്യയില്‍'; ആദ്യ സ്റ്റോര്‍ ഉദ്ഘാടനത്തിന് നേരിട്ടെത്തി സിഇഒ ടിം കുക്ക്

വെബ് ഡെസ്ക്

ഇന്ത്യയില്‍ ആദ്യമായി ആപ്പിള്‍ കമ്പനിയുടെ റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആപ്പിള്‍ സിഇഒ ടിം കുക്ക് മുബൈയിലെത്തിയാണ് ഇന്ത്യയിലെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. അതിനാലാണ് ഇവിടെ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ ടിം കുക്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ നേരിട്ടെത്തിക്കാനുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ പുതിയ നീക്കം. മാത്രമല്ല വിപണിയില്‍ ആപ്പിളിന്റെ കടുത്ത എതിരാളിയായ സാംസങ്ങിനെ മറികടക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഏകദേശം 5000 ത്തോളം പേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.

വലിയ സൗകര്യങ്ങളോട് കൂടിയുള്ള സ്റ്റോറാണ് മുബൈയില്‍ ഒരുക്കിയത്. ഇരുപതിനായിരം ചതുരശ്ര അടിയിലാണ് നിര്‍മാണം. ഗ്ലാസ് ഭിത്തികളാല്‍ ആവരണം ചെയ്യപ്പെട്ട കട പരിസ്ഥിതി സൗഹൃദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമേ കാര്‍ബണ്‍ ന്യൂട്രല്‍ ആയതും, നൂറ് ശതമാനം പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഏറ്റവും സുസ്ഥിരമായ സ്റ്റോറുകളിലൊന്നാണിതെന്നും കമ്പനി പറയുന്നു.

20 ലധികം ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന 100 ലധികം ജീവനക്കാരാണ് ആപ്പിള്‍ സ്റ്റോറിലുള്ളത്

20 ലധികം ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന 100 ലധികം ജീവനക്കാരാണ് ആപ്പിള്‍ സ്റ്റോറിലുള്ളത്. ആപ്പിളിന്റെ വിവിധ ഡിസൈനുകള്‍ എല്ലാം ഇവിടെ ലഭ്യമാകും. അടിസ്ഥാനപരമായി ആഗോളതലത്തിലുള്ള ഡിസൈനിലാണ് സ്‌റ്റോര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ഇന്ത്യന്‍ ശൈലി കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ആപ്പിളിന്റെ നിലവില്‍ ലഭ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ഇവിടെയും ലഭ്യമാണ്. മാക്ബുക്കുകള്‍, ഐ ഫോണുകള്‍, ഐപാഡുകള്‍, വാച്ചുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും