BUSINESS

ബൈജൂസ് ഓഫീസുകള്‍ പൂട്ടുന്നു; ജീവനക്കാരോട് 'വര്‍ക്ക് ഫ്രം ഹോം' പ്രവേശിക്കാന്‍ നിര്‍ദേശം

ബെംഗളൂരു ആസ്ഥാനത്തേയും 300 ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലേയും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറും

വെബ് ഡെസ്ക്

എഡ്- ടെക് സ്ഥാപനം ബൈജൂസിന്റെ ഓഫീസുകള്‍ പൂട്ടുന്നു. ബെംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള പ്രധാന ഓഫീസ് ഒഴികെ, ബാക്കിയുള്ള ഓഫീസുകള്‍ പൂട്ടനാണ് നിര്‍ദേശം. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി.

ബെംഗളൂരു ആസ്ഥാനത്തേയും 300 ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലേയും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ പുനഃക്രമീകരണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൈജൂസ്, കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തെ ശമ്പള വിഹിതം തടഞ്ഞുവച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതിയ നീക്കം. ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് പത്തിനകം ലഭിക്കുമെന്ന് ബൈജു രവീന്ദ്രന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ശമ്പളം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു.

വിദേശ നാണ്യ വിനിമയ ചട്ടലംഘനം അടക്കമുള്ള കേസുകളില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് എതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. ബൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അസാധാരണ ജനറല്‍ ബോഡി യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ബൈജൂ രവീന്ദ്രനും കമ്പനിയുടെ ഓഹരി ഉടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം