BUSINESS

നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‌വേര്‍ഡ്‌ പങ്കിടല്‍ പരിമിതപ്പെടുത്താൻ ഹോട്ട്സ്റ്റാറും

പുതിയ നിയന്ത്രണങ്ങളോടെ സ്വന്തമായി സബ്‌സ്‌ക്രിപ്ഷനുകള്‍ എടുക്കുന്നതിന് കൂടുതൽപേരെ നിർബന്ധിതരാക്കാനാണ് ലക്ഷ്യമിടുന്നത്

വെബ് ഡെസ്ക്

നെറ്റ്ഫ്ലിക്‌സിന് പിന്നാലെ പ്രമീയം ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡ്‌ പങ്കിടല്‍ പരിമിതപ്പെടുത്താനൊരുങ്ങി ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഒരു പാസ്‌വേര്‍ഡ്‌ ഇനിമുതല്‍ നാലുപേര്‍ക്ക് മാത്രം ഉപയോഗിക്കാനാകുന്ന തരത്തിൽ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ നിയന്ത്രണങ്ങളോടെ സ്വന്തമായി സബ്‌സ്‌ക്രിപ്ഷനുകള്‍ എടുക്കുന്നതിന് കൂടുതൽപേരെ നിർബന്ധിതരാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ ഒരു പാസ്‌വേര്‍ഡ്‌ ഉപയോഗിച്ച് പത്ത് ഡിവൈസുകളില്‍ നിന്നുവരെ ഹോട്ട്സ്റ്റാറില്‍ ലോഗിന്‍ ചെയ്യാം. ഇതിൽനിന്നാണ് പ്രീമിയം അക്കൗണ്ടുകള്‍ നാല് ഡിവൈസിലേക്ക് മാത്രം പരിമിതപ്പെടുത്താനൊരുങ്ങുന്നത്. ഇതുവഴി കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻതന്നെ പുതിയ നയം നടപ്പാക്കുന്നത് ഉപയോക്താക്കളെ പിണക്കുമോ എന്ന് ആശങ്കയുള്ളതിനാല്‍ സാവകാശമെ പ്രാബല്യത്തിൽ കൊണ്ടുവരൂ എന്നാണ് വിവരം.

ഇന്ത്യയിലെ ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാംസ്ഥാനത്താണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍. ജനുവരി 2022 മുതല്‍ മാര്‍ച്ച് 2023 വരെയുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനപ്രീതി കൂടുതലുള്ള സ്ട്രീമിംഗ് പ്ലാറ്റ് ഫോമാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍. 38 ശതമാനം വ്യൂവര്‍ഷിപ്പാണ് ഡിസ്‌നിക്കുള്ളത് . ഇന്ത്യയിലെ ഡിജിറ്റല്‍ ടിവി രംഗത്തെ പുതിയ ബിസിനസ് സാധ്യതകളും അന്വേഷിക്കുകയാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍ .

മേയ് മാസത്തിലാണ് ഹോട്ട്സ്റ്റാറിന്റെ പ്രധാന എതിരാളിയായ നെറ്റ്ഫ്ലിക്‌സ് പാസ്‌വേര്‍ഡ്‌ പങ്കിടല്‍ പരിമതപ്പെടുത്തൽ നയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. നൂറിലധികം രാജ്യങ്ങളിലാണ് നെറ്റ്ഫ്‌ളിക്സ് പുതിയ നയം നടപ്പാക്കിയത്. കൂടുതല്‍പേര്‍ ഉപോഗിക്കുകയാണെങ്കില്‍ അധിക തുക ഈടാക്കുമെന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ