ECONOMY

76 ശതമാനം രണ്ടായിരത്തിന്റെ നോട്ടുകളും തിരിച്ചെത്തി, നിലവിൽ പ്രചാരത്തിലുള്ളത് 0.84 ലക്ഷം കോടി രൂപ: ആർബിഐ

മേയ് 19 നായിരുന്നു രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചത്

വെബ് ഡെസ്ക്

വിപണിയിലുണ്ടായിരുന്ന രണ്ടായിരം രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2.72 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്തെ വിവിധ ബാങ്കുകളിൽ തിരിച്ചെത്തിയത്. 2023 മാർച്ച്31ന് 3.62 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം മെയ് 19ന് 3.56 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്നും ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ആർബിഐയുടെ പ്രസ്താവന.

നിലവിൽ പ്രചാരത്തിലുള്ളത് 0.84 ലക്ഷം കോടി രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകളാണ്. 87 ശതമാനം രണ്ടായിരത്തിന്റെ നോട്ടുകളും നിക്ഷേപ രൂപത്തിലാണ് ബാങ്കിൽ തിരിച്ചെത്തിയത്. 13 ശതമാനം നോട്ടുകൾ മറ്റ് മൂല്യങ്ങളുള്ള നോട്ടുകളിലേക്ക് മാറ്റിയെന്നും ആർബിഐ അറിയിച്ചു. മേയ് 19 നായിരുന്നു രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചത്. സെപ്തംബര്‍ 30 വരെയാണ് കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ നൽകിയിരിക്കുന്ന സമയം.

2016 നവംബർ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയാണ് രണ്ടായിരത്തിന്റെ നോട്ടുകൾ ആർബിഐ പുറത്തിറക്കുന്നത്. അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന 500,1000 വിഭാഗത്തിലുള്ള നോട്ടുകൾ പിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു 2000 രൂപ നോട്ടിന്റെ വരവ്. നിലവിൽ മറ്റ് നോട്ടുകൾ വിപണിയിൽ സുലഭമായി കഴിഞ്ഞുവെന്നാണ് പിന്‍വലിക്കാനുള്ള തീരുമാനം വിശദീകരിച്ച് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.

2018- 19ൽ തന്നെ 2000 നോട്ടിന്റെ അച്ചടി ആർബിഐ അവസാനിപ്പിച്ചിരുന്നു. രണ്ടായിരത്തിന്റെ 89 ശതമാനം നോട്ടുകളും പുറത്തിറക്കിയത് 2017 മാർച്ചിന് മുൻപാണ്. സാധാരണ ഒരു നോട്ടിന്റെ കാലാവധി നാല് മുതൽ അഞ്ചുവർഷമായത് കൊണ്ടുതന്നെ ഇതിന്റെയെല്ലാം കാലാവധി ഏകദേശം അവസാനിച്ചിട്ടുമുണ്ട്.2018 മാർച്ച് 31ന് വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ നോട്ടുകളുടെ ആകെ മൂല്യം 6.73 ലക്ഷം കോടി രൂപയായിരുന്നു. ഇത് ഇക്കഴിഞ്ഞ മാർച്ച് 31 ആയപ്പോഴേക്കും 3.62 ലക്ഷം കോടി രൂപയായി ഗണ്യമായി കുറയുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ