ECONOMY

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിക്കും

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം ഉയര്‍ത്തും. ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 22നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വര്‍ധനയോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനത്തില്‍ നിന്ന് 42 ശതമാനത്തിലേക്ക് ഉയരും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അവസാനമായി ക്ഷാമബത്ത ഉയര്‍ത്തിയത്. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഇത്.

ക്ഷാമബത്ത നാല് ശതമാനത്തിലധികം വര്‍ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുപാതികമായി ഉയരും . പ്രതിമാസം 25,500 രൂപ ശമ്പളം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് നിലവില്‍ ക്ഷാമബത്തയായി ലഭിക്കുന്നത് 9,690 രൂപയാണ് . ഇത് നാല് ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ ഇതേ ജീവനക്കാരന് 10,710 രൂപ ലഭിക്കും. അതായത് പ്രതിമാസ ശമ്പളത്തില്‍ 1,020 രൂപയുടെ വര്‍ധനയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ക്ഷാമബത്ത വര്‍ധന ആശ്വാസകരമാകും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?