ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. ഇഡിയുടെ അന്വേഷണത്തില്‍ വിവോയുടെ 465 കോടി കണ്ടുകെട്ടി. 2 കിലോ സ്വര്‍ണവും 73 ലക്ഷവുമാണ് കണ്ടെടുത്തത്. നികുതി വെട്ടിക്കാനായി കമ്പനിയുടെ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റി എന്നും ഇഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.
ചില ചൈനീസ് പൗരന്മാരുടെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കിയെന്ന് ആരോപിച്ച് ഒരു വിതരണക്കാരനെതിരെ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് വിവോയ്‌ക്കെതിരെ ഇഡിയുടെ അന്വേഷണം നടന്നത്.
ചൊവ്വാഴ്ച്ച ഡല്‍ഹി, യുപി, മേഘാലയ, മഹാരാഷ്ട്ര എന്നിവങ്ങളിലായി 44 സ്ഥലങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു
ചൊവ്വാഴ്ച്ച ഡല്‍ഹി, യുപി, മേഘാലയ, മഹാരാഷ്ട്ര എന്നിവങ്ങളിലായി 44 സ്ഥലങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ സാമ്പത്തിക ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്ന ചൈനീസ് സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് അന്വേഷണം.
അതേസമയം, ഇന്ത്യന്‍ അധികാരികള്‍ നടത്തുന്ന അന്വേഷണത്തില്‍ നിയമങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിക്ഷേപങ്ങള്‍ നടത്താന്‍ നല്ല അന്തരീക്ഷം നല്‍കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി ചൈനീസ് സംരഭങ്ങള്‍ക്കു നേരെ നടത്തുന്ന അന്വേഷണങ്ങള്‍ ഇന്ത്യയിലെ കച്ചവടാന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചുവെന്നാരോപിച്ച് ഈ വര്‍ഷം ഏപ്രിലില്‍ ഷിയോമിയുടെ ബാങ്ക് നിക്ഷേപത്തില്‍ 5,500 കോടിയിലധികം രൂപ ഏജന്‍സി കണ്ടുകെട്ടിയതിന് ശേഷം ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ക്കെതിരെയുള്ള രണ്ടാമത്തെ നടപടിയാണിത്.