ജൂലൈ 31 നാണ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 29 വരെ ബാങ്കിലെത്തി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ അതിനുള്ള സമയവും കഴിഞ്ഞിരിക്കുന്നു. ഇനി ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടില്ലെന്നും അതിനാല്‍ എല്ലാവരും എത്രയും വേഗം റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.
ജൂലൈ 31 ആണ് റിട്ടേൺ സമര്‍പ്പിക്കേണ്ട അവസാന തീയതി
കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വര്‍ഷവും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പത്തു ശതമാനത്തോളം പേര്‍ അവസാന ദിവസമാണ് റിട്ടേണ്‍ നല്‍കിയത്. അന്ന് മാത്രം ഫയല്‍ ചെയ്തത് 50 ലക്ഷത്തിന് മുകളില്‍ റിട്ടേണുകളാണ്. ഇത്തവണ ഒരു കോടിയോളം റിട്ടേണുകള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ 1961 ലെ സെക്ഷന്‍ 234 എയിലെ വകുപ്പുകള്‍ അനുസരിച്ച് പിഴ ഈടാക്കാം. റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങള്‍ നടത്താനും ലോണ്‍ എടുക്കാനും വിദേശത്തേയ്ക്ക് പോകാനും ബിസിനസ്സ് നടത്താനുമെല്ലാം തടസ്സങ്ങളുണ്ടാകും. ജൂലൈ 31 ലെ സമയ പരിധി പാലിച്ചില്ലെങ്കിലും ഡിസംബര്‍ 31 ന് വരെ നികുതി റിട്ടേണ്‍ ചെയ്യാം.
ഡിസംബര്‍ 31 വരെ ഫയൽ ചെയ്യാമെങ്കിലും പിഴ അടയ്ക്കേണ്ടി വരും
പക്ഷേ വൈകിയടക്കുമ്പോള്‍ അതിന് പിഴ കൂടി നല്‍കേണ്ടതുണ്ട്. 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പിഴ 1000 രൂപയും അതില്‍ കൂടുതലുള്ളവര്‍ക്ക് പിഴ 5000 രൂപയുമാണ്. പ്രതിമാസം ഒരു ശതമാനം പലിശയും അടയ്‌ക്കേണ്ടി വരും. അഞ്ച് ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് പിഴയടയ്ക്കേണ്ടതില്ല. ആദായ നികുതി വ്യവസ്ഥകളനുസരിച്ച് 60 വയസ്സിന് താഴെയുള്ളവര്‍ നികുതിയടയ്‌ക്കേണ്ടത് 2.5 ലക്ഷത്തിന്റെ പരിധിയിലാണ്.
നികുതി കുടിശ്ശിക വരുത്തിയാൽ വൻ പിഴയാണ് ഈടാക്കുക
60 നും 80 നും വയസ്സിന് ഇടയിലുള്ളവര്‍ 3 ലക്ഷം രൂപയുടെ പരിധിയിലും 80 വയസ്സിന് മുകളിലുള്ളവര്‍ 5 ലക്ഷം രൂപയുടെ പരിധിയിലുമാണ് നികുതിയടയ്‌ക്കേണ്ടത്. നികുതിയില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിലും വന്‍ പിഴ ഈടാക്കും