പ്രതീകാത്മക ചിത്രം 
ECONOMY

ക്രിപ്റ്റോ കറൻസിയെ ആർബിഐ ഭയപ്പെടുന്നതെന്തിന്? ഇന്ത്യയിൽ മാത്രം നിരോധനം സാധ്യമോ?

ഇന്ത്യയില്‍ മാത്രമായി ക്രിപ്‌റ്റോ കറന്‍സിക്ക് നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ധനമന്ത്രി

വെബ് ഡെസ്ക്

ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തണമെന്ന് ആര്‍ബിഐ സർക്കാറിനോട് ശുപാര്‍ശ ചെയ്തു. ഇക്കാര്യം ധനമന്ത്രി നിര്‍മല സീതാരാമൻ ലോക്സഭയിൽ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയില്‍ മാത്രമായി ക്രിപ്‌റ്റോ കറന്‍സിക്ക് നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കുമോ? ക്രിപ്റ്റോ കറൻസിയെ ആർ ബി ഐ ഭയക്കാൻ കാരണമെന്താണ്?

അന്താരാഷ്ട്ര തലത്തില്‍ ക്രിപ്‌റ്റോ കറന്‍സിക്ക് വലിയ അംഗീകാരമാണ് ലഭിക്കുന്നത്.അതിനാല്‍ തന്നെ നിരോധനമേര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.ലോക്‌സഭയില്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മന്ത്രി നിസ്സഹായത പ്രകടിപ്പിച്ചത്.

നിര്‍മല സീതാരാമന്‍

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയം നിരോധിക്കണമെന്നാണ് നിലവില്‍ ആര്‍ബിഐയുടെ നിലപാട്. രാജ്യത്ത് വിനിമയം ചെയ്യേണ്ട എല്ലാ കറന്‍സികള്‍ക്കും കേന്ദ്ര ബാങ്കിന്റേയോ, സർക്കാറിൻ്റെയോ അംഗീകാരം ആവശ്യമാണ്. അതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളെ വിനിമയത്തിന് ഉപയോഗിക്കാവുന്ന ഒരു കറന്‍സിയായി അംഗീകരിക്കാനാകില്ലെന്നാണ് ആര്‍ബിഐ വാദം. സ്വര്‍ണത്തിന്റെയോ, വെള്ളിയുടെയോ പിന്തുണയില്ലാതെ സർക്കാർ പുറത്തിറക്കുന്ന ഫിയറ്റ് കറന്‍സി പോലും പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ധനവ്യവസ്ഥയുടെ വിവിധ നിയമങ്ങള്‍ പാലിച്ചാണ്.എന്നാല്‍ ഇത്തരത്തില്‍ ഒരു നിയമവും പാലിക്കാതെ ഊഹകച്ചവടത്തിന്റെ പേരിലാണ് ക്രിപ്‌റ്റോ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
നിലവില്‍ ലോകത്തുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു രാജ്യത്തിന്റെയും, കേന്ദ്ര ബാങ്കിന്റെയും പിന്തുണയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ ലോകത്തുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു രാജ്യത്തിന്റെയും, കേന്ദ്ര ബാങ്കിന്റെയും പിന്തുണയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ വില തീരുമാനിക്കുന്നത് വിപണികളിലെ ഇടപെടലുകളാണ്. ഡിജിറ്റല്‍ ആസ്തികളുടെ പ്രശ്‌നം ആര്‍ബിഐ പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സൈബര്‍ അപകട സാധ്യതകള്‍ കൂടൂതലുള്ള മേഖലയാണ് ക്രിപ്‌റ്റോ കറന്‍സിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുമ്പ് വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയം നിലവിലുള്ള സാമ്പത്തിക മേഖലയെ ബാധിക്കുമെന്നാണ് ആര്‍ബിഐ ഗവര്‍ണറുടെ അഭിപ്രായം.

എന്താണ് ക്രിപ്‌റ്റോ കറന്‍സി?

ബിറ്റ് കോയിന്‍, ഇതേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, സ്‌റ്റെല്ലര്‍ എന്നിവയാണ് ലോകത്ത് വിനിമയം ചെയ്യുന്ന പ്രധാന ക്രിപ്‌റ്റോ കറന്‍സികള്‍. കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്ത ക്രിപ്‌റ്റോഗ്രഫിയില്‍ അധിഷ്ഠിതമായ വെര്‍ച്വല്‍ കറന്‍സികളാണിവ. ഇവ നിലവില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. 2008 ല്‍ സതോഷി നകമോട്ടോ ആണ് ക്രിപ്‌റ്റോ കറന്‍സി കണ്ടുപിടിക്കുന്നത്. അതി സങ്കീര്‍ണമായ പ്രോഗ്രാമുകളിലൂടെയാണ് ക്രിപ്‌റ്റോ രൂപീകരിച്ചിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതിന്റെ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലല്ല എന്നതാണ്.

ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗം ബാങ്കിങ് സംവിധാനത്തെ തകര്‍ക്കും എന്നതാണ് പ്രധാന വാദം. പലപ്പോഴും ക്രിപ്‌റ്റോ കറന്‍സിയുടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടാറുണ്ട്. മാത്രമല്ല കള്ളപ്പണമൊഴുക്ക് കൂടാനും മറ്റ് സാമ്പത്തിക ക്രമക്കേടുക്കള്‍ക്കുമെല്ലാം ക്രിപ്‌റ്റോ കറന്‍സി വിനിമയം ഇടയാക്കുന്നുണ്ട്. 2018 ഏപ്രിലില്‍ ആണ് ആര്‍ബിഐ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍ബിഐയുടെ ഈ നടപടി. ഇന്ത്യയ്ക്ക് പുറമേ റഷ്യ, വിയറ്റ്‌നാം, ചൈന, നേപ്പാള്‍, ബൊളീവിയ എന്നീ രാജ്യങ്ങളിലും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണങ്ങളുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ