യുപിഐ 
ECONOMY

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നീക്കം; പൊതുജനാഭിപ്രായം തേടി ആര്‍ബിഐ

വെബ് ഡെസ്ക്

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആര്‍ബിഐ. ഇടപാടുകളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ലാഭകരമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. ചാര്‍ജ് ഈടാക്കാനുദ്ദേശിക്കുന്ന പട്ടികയില്‍ യുപിഐയ്‌ക്കൊപ്പം നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് എന്നീ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളും ഉള്‍പ്പെടും.

യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയവ) ഇടപാടുകള്‍ക്ക് ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ബുധനാഴ്ചയാണ് ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തിറക്കിയത്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്) സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്. തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നത് പരിഗണനയിലുണ്ടെന്നും ആര്‍ബിഐ പറയുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോള്‍ 2 രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്.

40 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയാണ് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ആര്‍ബിഐ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ മൂന്നാണ് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി. വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഫോണ്‍പേ നേരത്തേ തന്നെ പ്രോസസ്സിംഗ് ഫീസ് ഈടാക്കാന്‍ ആരംഭിച്ചിരുന്നു. യുപിഐ ഇടപാടിന് ചാര്‍ജ് ഈടാക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് ആണ് ഫോണ്‍പേ. നിലവിൽ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോൺ പേ.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും