ഇന്ത്യയിലെ ബാങ്കിങ് സംവിധാനങ്ങളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പ്രിയം കുറയുന്നു. യുപിഐ ( യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫിയറന്‍സ്) ജനപ്രിയമായതിന് പിന്നാലെയാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗം കുത്തനെ കുറഞ്ഞത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ യുപിഐ ഉപയോഗിച്ച് നടന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നു ഇടപാടുകളായിരുന്നു.
ഫാസ്റ്റ് ടാഗ് ഇടപാടുകളില്‍ എട്ട് ശതമാനം വര്‍ധിച്ചു. ആധാര്‍ അധിഷ്ടിത പേയ്‌മെന്റ് സിസ്റ്റത്തില്‍ 26 ശതമാനം വര്‍ധനയും ഒക്ടോബറില്‍ രേഖപ്പെടുത്തി
1657 കോടി ഇടപാടുകളായിരുന്നു ഒക്ടോബറില്‍ യുപിഐ ഉപയോഗിച്ച് നടന്നത്. 23.5 ലക്ഷം കോടി രൂപയാണ് ഇതിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. സെപ്തംബറിനെ അപേക്ഷിച്ച് 14 ശതമാനം അധികമായിരുന്നു ഒക്ടോബറിലെ യുപിഐ ഇടപാടുകള്‍. പ്രതിദിന യുപിഐ ഇടപാടുകളും വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
53.5 കോടിയില്‍ അധികമാണ് യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകള്‍. ഏകദേശം 75,801 കോടിയുടെ ഇടപാടുകളാണ് പ്രതിദിനം നടക്കുന്നത്.
യുപിഐക്ക് പുറമെ മറ്റ് ഡിജിറ്റല്‍ ഇടപാടുകളും ഒക്ടോബറില്‍ വന്‍ മുന്നേറ്റം നേടിയിട്ടുണ്ട്. ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) 9 ശതമാനം വര്‍ധനയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഇതിന്റെ തുകയില്‍ 11 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഇടപാടുകളില്‍ എട്ട് ശതമാനം വര്‍ധിച്ചു. ആധാര്‍ അധിഷ്ടിത പേയ്‌മെന്റ് സിസ്റ്റത്തില്‍ 26 ശതമാനം വര്‍ധനയും ഒക്ടോബറില്‍ രേഖപ്പെടുത്തി.
2024 ന്റെ ആദ്യ പകുതിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുപിഐ പേയ്‌മെന്റില്‍ 52 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 40 ശതമാനമായിരുന്നു ഈ കണക്ക്.
അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഡെബിറ്റ് കാര്‍ഡ് അധിഷ്ഠതമായ ഇടപാടുകളില്‍ എട്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 43350 കോടിയായിരുന്നു ഡെബിറ്റ് കാര്‍ഡ് മുഖേനയുള്ള ഇടപാടുകള്‍ എങ്കില്‍ സെപ്തംബറില്‍ ഇത് 39920 കോടിയായി കുറഞ്ഞു.
എന്നാല്‍, ഇതേകാലയളവില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്തംബറില്‍ 1.76 ലക്ഷം കോടിയിയാരുന്നു ഇടപാടുകള്‍ ഒക്ടോബറില്‍ 1.68 കോടിയായി ഉയര്‍ന്നു. അഞ്ച് ശതമാനത്തോളമാണ് ഈ വ്യത്യാസം.