ECONOMY

വിപണിക്ക് എന്ത് ദളിത് വിരുദ്ധത? 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ സൊമാറ്റോ ഓഹരികള്‍

വെബ് ഡെസ്ക്

ട്വിറ്ററിൽ ബോയ്ക്കോട്ട് ഹാഷ്ടാ​ഗ് തുടരുമ്പോഴും റെക്കോർഡ് വരുമാനമുണ്ടാക്കി സൊമാറ്റോ. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ് സ്റ്റോക്ക് മാർക്കറ്റിൽ സൊമാറ്റോ കൈവരിച്ചിരിക്കുന്നത്. നിലവിൽ ബോംബെ സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 76.30 രൂപ കടന്നിരിക്കുകയാണ് കമ്പനി. 2023 മാർച്ച് അവസാനത്തോടെ 50 രൂപ നിരക്കിൽ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സൊമാറ്റോ ഓഹരികൾ. 77.35 രൂപ നിരക്കിലാണ് കമ്പനി ഇന്ന് എത്തിനിൽക്കുന്നത്.

ലോക പരിസ്ഥിതി ദിനത്തിൽ പുറത്തുവന്ന പരസ്യം വിവാദമായ ശേഷം ട്വിറ്ററില്‍ സൊമാറ്റോയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. '#BoycottZomato' എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ട്വിറ്ററിൽ ട്രെൻഡായിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വിപണിയിലെ മുന്നേറ്റം. ഇന്ത്യൻ ഓഹരി വിപണി ഇന്ന് വ്യാപാരമാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വലിയ പ്രതികരണമാണ് സൊമാറ്റോയ്ക്ക് ലഭിച്ചത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും താഴ്ന്ന തുകയായ 75.85 രൂപയിൽ നിന്ന് സൊമാറ്റോ ഓഹരി വില ശക്തമായി കുതിച്ചുയരുകയും 77.40 എന്ന നിരക്കിലെത്തുകയുമായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ സൊമാറ്റോ ഓഹരികളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ 2021 നവംബർ 15ന് രേഖപ്പെടുത്തിയ 160.30 രൂപ എന്ന റെക്കോർഡ് ക്ലോസിങ്ങിൽ നിന്ന് ഇപ്പോഴും 52 ശതമാനം കുറവാണ് ഈ കണക്കുകൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ സൊമാറ്റോയുടെ സ്റ്റോക്കിൽ 27 ശതമാനമാണ് ഉയർച്ചയുണ്ടായത്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 2022 ജൂലൈ 27നുണ്ടായ റെക്കോർഡ് താഴ്ന്ന നിലവാരമായ 40.55 രൂപയിൽ നിന്ന് 91 ശതമാനം ഉയർച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

മാർച്ച് മാസത്തിൽ കമ്പനിയുടെ ഓഹരികളില്‍ നേരിയ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷം മുമ്പ് സൊമാറ്റോയുടെ മൊത്ത ​​നഷ്ടം 360 കോടി രൂപയായിരുന്നു, നിലവിൽ ഇത് 188 കോടി രൂപയായി കുറഞ്ഞു. സൊമാറ്റോയുടെ ഏകീകൃത വരുമാനം പ്രതിവർഷം 70 ശതമാനം വർധിച്ച് 2,056 കോടി രൂപയിലുമെത്തി.

വിവാദ പരസ്യത്തെ തുടർന്ന് സൊമാറ്റോ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ക്ഷമാപണം നടത്തിയെങ്കിലും സൊമാറ്റോയ്ക്കെതിരെ പ്രതിഷേധം തുടരകയാണ്. പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യണമെന്ന സന്ദേശം നല്‍കുന്ന പരസ്യത്തില്‍ ദളിതരെ അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ വ്യാപക വിമർശനം. വിവാദത്തെ തുടര്‍ന്ന് പരസ്യം സൊമാറ്റോ പിന്‍വലിച്ചെങ്കിലും ഇപ്പോഴും ട്വിറ്ററില്‍ ബോയ്‌കോട്ട് സൊമാറ്റോ എന്ന ഹാഷ്ടാഗ് തരംഗമാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?