BUSINESS

ഇലോൺ മസ്ക് വീണ്ടും ലോകത്തിലെ ഏറ്റവും സമ്പന്നൻ

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും സമ്പന്നനായി വീണ്ടും ഇലോണ്‍ മസ്‌ക്. ഫ്രഞ്ച് ബിസിനസ് ഭീമന്‍ ബെര്‍ണാഡ് അര്‍ണോയെ മറികടന്നാണ് ആഗോള കോടീശ്വര പട്ടികയിൽ മസ്‌ക് വീണ്ടും ഒന്നാമതായത്.

ആര്‍ണോയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ആഡംബര കമ്പനിയായ എല്‍വിഎംഎച്ചിന്‌റെ ഓഹരികള്‍ക്ക് നേരിട്ട തിരിച്ചടിയാണ് മസ്‌കിന് തുണയായത്. ബുധനാഴ്ച എല്‍വിഎംഎച്ചിന്‌റെ ഓഹരികള്‍ക്ക് 2.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് ഉണ്ടായ നഷ്ടം 1100 കോടി ഡോളറാണ്.

ബ്ലൂംബര്‍ഗ് ബില്യണര്‍ സൂചിക പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആസ്തി 19,230 കോടി ഡോളറാണ്

2022 ഡിസംബറിലാണ് 74 കാരനായ അര്‍ണോ ആദ്യമായി മസ്‌കിനെ മറികടന്നത്. കോവിഡിന് ശേഷം ടെക് വ്യവസായം പ്രതിസന്ധിയിലായതും അഡംബര വിപണി വേഗത്തില്‍ പുതുജീവന്‍ നേടിയതുമാണ് അന്ന് അര്‍ണോയെ തുണച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ഇരുവരും തമ്മില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു.

ബ്ലൂംബര്‍ഗ് ബില്യണര്‍ സൂചിക പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആസ്തി 19,230 കോടി ഡോളറാണ്. ബെര്‍നാഡ് അര്‍ണോയുടേത് 18,660 കോടി ഡോളറും. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന സൂചന, ആഡംബര മേഖലയ്ക്ക് ഇപ്പോള്‍ തിരിച്ചടിയായത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും