ബാത്ത്‌റൂം സിങ്കുമായി മസ്‌ക് ട്വിറ്റര്‍ ഹെഡ്ക്വാർട്ടേഴ്‌സില്‍  
BUSINESS

സിങ്കാകാന്‍ ഇലോണ്‍ മസ്‌ക് ; ബാത്ത്റൂം സിങ്കുമായി ട്വിറ്റര്‍ ആസ്ഥാനത്ത്

വെബ് ഡെസ്ക്

കയ്യില്‍ ബാത്ത്റൂം സിങ്കുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോയിലെ  ആസ്ഥാനത്ത്. 44 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന കരാര്‍ അവസാനിപ്പിക്കാന്‍ യുഎസ് കോടതി ഉത്തരവിട്ട സമയപരിധിഅവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മസ്‌കിന്റെ ട്വിറ്റര്‍ സന്ദര്‍ശനം. 'ചീഫ് ട്വിറ്റ്' എന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ പ്രൊഫൈലും മാറ്റി.

'ട്വിറ്റര്‍ ആസ്ഥാനത്ത് പ്രവേശിക്കുന്നു - എല്ലാം ഒന്നിക്കട്ടെ!' എന്ന ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് ട്വിറ്റര്‍ സന്ദര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ചത്. മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിട്ടും ട്വിറ്ററിന്റെ കൈമാറ്റം അന്തിമമായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മസ്‌കിന്റെ വീഡിയോ ട്വീറ്റ് യഥാര്‍ത്ഥമാണെന്ന് ട്വിറ്റര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

മാസങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും കമ്പനിയുമായി 44 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതോടെ 4,400 കോടി ഡോളറിന്റെ കരാറില്‍ നിന്നു മസ്‌ക് പിന്മാറുകയായിരുന്നു. കരാറില്‍ നിന്ന് പിന്മാറാനുളള മസ്‌കിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ട്വിറ്റര്‍ കോടതിയെ സമീപിച്ചു.കമ്പനി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ അവസാനിപ്പിക്കാന്‍ കോടതി വെള്ളിയാഴ്ച വരെ മസ്‌കിന് സമയം നല്‍കി.

അതിനിടയിലാണ് ബാത്ത്‌റൂം സിങ്കുമായി മസ്‌കിന്റെ ട്വിറ്റര്‍ ആസ്ഥാനത്തേക്കുള്ള സന്ദര്‍ശനം. ഇടപാട് അവസാനിപ്പിക്കുന്നതിനുള്ള മസ്‌കിന്റെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന്, മോര്‍ഗന്‍ സ്റ്റാന്‍ലിയും ബാങ്ക് ഓഫ് അമേരിക്കയും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ബാങ്കുകളുമായുള്ള വായ്പാ കരാറാണ്. ട്വിറ്റര്‍ വാങ്ങാനും അത് സ്വകാര്യമാക്കാനും ആവശ്യമായ 12.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള കരാറാണിത്

ഏപ്രില്‍ 4 ന്, ഏകദേശം 3 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 9% ഓഹരികള്‍ സ്വന്തമാക്കിയതിന് ശേഷം കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി താന്‍ മാറിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടക്കത്തില്‍ ട്വിറ്റർ മസ്‌ക്കിന് ഡയറക്ടർ ബോര്‍ഡില്‍ സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍ ആറ് ദിവസത്തിന് ശേഷം, മസ്‌ക് ബോര്‍ഡില്‍ ചേരില്ലെന്ന് സിഇഒ പരാഗ് അഗര്‍വാള്‍ ട്വീറ്റ് ചെയ്യുകയായുരുന്നു.ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിരക്കില്‍ ട്വിറ്റര്‍ വാങ്ങാന്‍ മസ്‌ക് സമ്മതിച്ചതിനെത്തുടര്‍ന്ന് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കോടതി ഇരുപക്ഷത്തിനും ഒക്ടോബര്‍ 28 വരെ സമയം നല്‍കി. വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ ഇരു കക്ഷികളും പരാജയപ്പെട്ടാല്‍, നവംബറില്‍ വിചാരണ ഉണ്ടാകും.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ