BUSINESS

'മോദിയുടെ ആരാധകൻ, കഴിയുന്നത്ര വേഗം ടെസ്‌ല ഇന്ത്യയിലെത്തും'; നിക്ഷേപം നടത്തുമെന്ന് ഉറപ്പുനൽകി ഇലോൺ മസ്‌ക്

ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ തങ്ങളെ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്നാണ് മസ്ക്കിന്റെ പ്രതികരണം

വെബ് ഡെസ്ക്

ഇന്ത്യയിൽ ഉടൻ നിക്ഷേപം നടത്താൻ ടെസ്‌ല ആ​ഗ്രഹിക്കുവെന്ന് അറിയിച്ച് സിഇഒ ഇലോൺ മസ്ക്. ന്യൂയോർക്കിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മസ്ക് ഇക്കാര്യമറിയിച്ചത്. ശരിയായ സമയം വന്നുചേരട്ടെ എന്ന് കരുതിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന് മസ്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ സര്‍ക്കാര്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക് ഡോര്‍സിയുടെ ആരോപണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്ററിന്റെ ഉടമയായ മസ്‌കുമായുള്ള മോദിയുടെ കൂടിക്കാഴ്ച. പ്രാദേശിക സര്‍ക്കാരിന്റെ നിയമങ്ങള്‍ പിന്തുടരുകയെന്നതല്ലാതെ ട്വിറ്ററിന് വേറെ മാര്‍ഗമില്ലെന്നും അല്ലാത്തപക്ഷം കമ്പനി പൂട്ടേണ്ടതായി വരുമെന്നും മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ ആരോപണം നുണയാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ തങ്ങളെ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്നാണ് മസ്ക്കിന്റെ ഇന്നത്തെ പ്രതികരണം. പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും അധികം വൈകാതെ തന്നെ ഇന്ത്യയിലെ പദ്ധതി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മസ്ക് കൂട്ടിച്ചേർത്തു. താൻ മോദിയുടെ വലിയ ആരാധകനാണെന്നും വർഷങ്ങൾക്ക് മുൻപ് കാലിഫോർണിയയിലെ ടെസ്‌ല ഫാക്ടറിയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നുവെന്നും മസ്ക് പറഞ്ഞു.

സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിലേക്കും കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പേസ് എക്‌സിന്റെ സിഇഒ കൂടിയായ മസ്‌ക് കൂട്ടിച്ചേർത്തു. ടെസ്‌ലയുടെ എക്‌സിക്യൂട്ടീവുകൾ ഇന്ത്യ സന്ദർശിക്കുകയും ഇന്ത്യയിൽ കാറുകൾക്കും ബാറ്ററികൾക്കുമായി ഒരു നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ഇന്ത്യയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായും മന്ത്രിമാരുമായും ചർച്ചകൾ നടത്തിയിരുന്നു.

ടെസ്‌ലയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി മസ്ക് ചർച്ച നടത്തി വരികയാണ്. 2017ൽ ഇന്ത്യയിൽ കാറുകൾ വിൽക്കാൻ ടെസ്‌ല പദ്ധതിയിടുന്നതായും മസ്ക് അറിയിച്ചിരുന്നു. എന്നാൽ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാനുള്ള ചർച്ചകൾ പ്രാദേശിക സർക്കാരുമായി നടക്കുന്നതിനാലാണ് ആ പദ്ധതി വൈകിയത്. തുടർന്ന് ഇന്ത്യയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മസ്‌ക് 2021ൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ നികുതി ഇളവുകൾ പരിഗണിക്കുന്നതിന് മുൻപ് ഇന്ത്യയിൽ ഉത്പാ​ദനം ആരംഭിക്കണമെന്ന നിലപാടാണ് ഇന്ത്യൻ സർക്കാർ സ്വീകരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം അവസാനത്തോടെ ടെസ്‌ലയുടെ ഒരു പുതിയ ഫാക്ടറി ഇന്ത്യയില്‍ ആരംഭിക്കുമെന്നും അതിനായി സ്ഥലം തിരയുന്നതായും കഴിഞ്ഞ മാസം മസ്‌ക് അറിയിച്ചിരുന്നു. പുതിയ പ്ലാന്റിനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഇന്ത്യയെന്നായിരുന്നു പ്രതികരണം.

ഇന്ത്യൻ സര്‍ക്കാര്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക് ഡോര്‍സിയുടെ ആരോപണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്ററിന്റെ ഉടമയായ മസ്‌കുമായുള്ള മോദിയുടെ കൂടിക്കാഴ്ച. പ്രാദേശിക സര്‍ക്കാരിന്റെ നിയമങ്ങള്‍ പിന്തുടരുകയെന്നതല്ലാതെ ട്വിറ്ററിന് വേറെ മാര്‍ഗമില്ലെന്നും അല്ലാത്തപക്ഷം കമ്പനി പൂട്ടേണ്ടതായി വരുമെന്നും മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ ആരോപണം നുണയാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ