BUSINESS

ഐ സി എല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അനില്‍കുമാറിനെ ആദരിച്ചു

വെബ് ഡെസ്ക്

ലാറ്റിന്‍ അമേരിക്കന്‍ ട്രേഡ് കൗണ്‍സിലിന്റെ 33 രാജ്യങ്ങളുടെ ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഐ സി എല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാറിനെ ആദരിച്ചു. അനില്‍കുമാറിനു ലഭിച്ച അംഗീകാരം ഇരിങ്ങാലക്കുടയ്ക്കാകെ അഭിമാനമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

ഈ അംഗീകാരം ആദ്യമായി ലഭിച്ച മലയാളി ഇരിങ്ങാലക്കുടക്കാരനായതില്‍ ഏറെ സന്തോഷമുണ്ട്. ഇരിങ്ങാലക്കുടയുടെ നാനമുഖമായ വികസനത്തിനു വ്യത്യസ്തങ്ങളായ തലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് അനില്‍ കുമാറെന്നും ബിഷപ്പ് പറഞ്ഞു. അനില്‍കുമാറിനെ ബിഷപ്പ് പൊന്നാട അണിയിച്ചു. ഉപഹാരവും നല്‍കി.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വവും അനില്‍കുമാറിനെ ആദരിച്ചു. ദേവസ്വം ചെയര്‍മാന്‍ കെ എ ഗോപി പൊന്നാട അണിയിച്ചു. വിദേശ രാജ്യങ്ങളുമായി വാണിജ്യപരമായും നയതന്ത്രതലത്തിലും വലിയ തോതീല്‍ സൗഹൃദം സ്ഥാപിക്കുന്നതിനും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ പദവി ഉപയോഗിച്ച് അനില്‍കുമാറിന് സാധിക്കട്ടേയെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ ഉഷ നന്ദിനിയും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും