BUSINESS

കേന്ദ്രത്തെ താങ്ങിനിര്‍ത്തുന്നത് ആദായ നികുതി; കോര്‍പറേറ്റ്‌ നികുതിയില്‍ വന്‍ ഇടിവ്

കോര്‍പറേറ്റ് നികുതിയില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനമാണ് ആദായ നികുതില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് ഇത്തവണത്തെ ബജറ്റ് വ്യക്തമാക്കുന്നത്

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ കൂടുതല്‍ ഭാഗം ലഭിക്കുന്നത് ആദായ നികുതിയില്‍ നിന്ന്. കോര്‍പറേറ്റ് നികുതിയില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനമാണ് ആദായ നികുതില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് ഇത്തവണത്തെ ബജറ്റ് വ്യക്തമാക്കുന്നത്. 19 ശതമാനമാണ് ആദായ നികുതി ഇനത്തില്‍ സര്‍ക്കാരിന് വരുമാനമായി ലഭിക്കുന്നത്. കോര്‍പറേറ്റ് നികുതി ഇനത്തില്‍ ലഭിക്കുന്നത് 17 ശതമാനമാണ്.

അഞ്ച് വര്‍ഷം മുന്‍പ് കോര്‍പറേറ്റ് നികുതി ഒഴിവാക്കിയത് മുതലാണ് ഇത്തരത്തില്‍ മാറ്റം സംഭവിച്ചത്. ഇത് പ്രതിവര്‍ഷം 1.45 ലക്ഷം കോടി രൂപയുടെ നികുതി വരുമാന നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിനുണ്ടാക്കിയത്. സ്വകാര്യ നിക്ഷേപത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കാനാണ് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് വരുത്താന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയത് എന്നായിരുന്നു നരേന്ദ്ര മോദിയുടേയും നിര്‍മല സീതാരാമന്റേയും അവകാശവാദം. എന്നാല്‍, നികുതി വരുമാനത്തിലെ ഇടിവു ചൂണ്ടിക്കാട്ടി, വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. തൊഴില്‍ അവസരങ്ങള്‍ എവിടേയെന്നും മൂലധന നിക്ഷേപങ്ങള്‍ എവിടെയാണെന്നും പ്രതിപക്ഷം ചോദിക്കുന്നു. ലഭിച്ച ലാഭത്തില്‍ നിന്ന് സര്‍ക്കാരിന് നല്‍കേണ്ട ലാഭ വിഹിതം കമ്പനികള്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ കടുത്ത വരുമാന അസമത്വം നിലനില്‍ക്കുന്നതായി നിരവധി സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ പ്രധാനമാണ് പാരീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇന്‍ഇക്വാലിറ്റി ലാബ് ( world inequality lab). ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് കൊളോണിയല്‍ കാലത്തെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് എന്നാണ്. ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടന്നത് നയങ്ങളിലെ പാളിച്ചകളും.

1922 മുതല്‍ 2023 വരെയുളള കാലയളവിലെ ആദായനികുതി വിവരങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ പഠനം നടത്തിയത്. ആദായ നികുത് സമ്പദ്രായം പിന്നോട്ടാണ് പോകുന്നത് എന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ വരുമാന അസമത്വം നിലനില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഈ ചോദ്യ ഉയര്‍ന്നുവന്നപ്പോള്‍ 'ഞാന്‍ എല്ലാവരേയും ദരിദ്രരാക്കട്ടെ?' എന്നായിരുന്നു മോദിയുടെ മറുപടി. ബജറ്റ് എസ്റ്റിമേറ്റില്‍ 2014-15-ല്‍ കോര്‍പ്പറേറ്റ് ടാക്‌സ് 4.28 ലക്ഷം കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10.2 ലക്ഷം കോടി രൂപയായി വളര്‍ന്നു. ഇതേ സമയം, ആദായ നികുതി 4.5 ശതമാനം വളര്‍ന്നു. 2.5 ലക്ഷം കോടിയില്‍ നിന്ന് 11.8 ലക്ഷം കോടിയിലേക്കാണ് ആദായ നികുതി വളര്‍ന്നത്.

മൊത്തം നികുതി വരമാനത്തിലേക്കുള്ള ശതമാന സംഭാവനയുടെ കാര്യത്തില്‍ കോര്‍പ്പറേറ്റ് നികുതിയുടെ അനുപാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ ശ്രമിച്ചിരുന്നു. കോര്‍പ്പറേറ്റ് ടാക്‌സ് ശതമാനം 2014-15-ല്‍ 26.6 ശതമാനം ആയിരുന്നു. 2024-25-ല്‍ ഇത് 2.5 ശതമാനമായി വര്‍ധിച്ചു. അതേസമയം, ആദായ നികുതിയുടെ ശതമാനവും വര്‍ധിച്ചു. 20.8 ശതമാനത്തില്‍ നിന്ന് 30.9 ശതമാനമായി വര്‍ധിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ജിഡിപിയുടെ കോര്‍പ്പറേറ്റ് ടാക്‌സ് ശതമാനം 3.4 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി കുറഞ്ഞു. അതേസമയം, ആദായ നികുതി വര്‍ധിച്ചു.വ്യക്തിഗത ടാക്‌സ് കളക്ഷന്‍ ഇന്ത്യയില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2018-19 മുതല്‍ 2022-23 വരെ 76 ശതമാനമാണ് വര്‍ധനവ്. എന്നാല്‍, കോര്‍പ്പറേറ്റ് മേഖലയെ സംബന്ഝിച്ച് ടാക്‌സ് കളക്ഷന്‍ വെറും 24.45 ശതമാനം മാത്രമാണ്. 2018-19-ല്‍ സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് ഉള്‍പ്പെടുന്ന വ്യക്തിഗത നിതുകി 4,73,179 കോടി ആയിരുന്നു. 2023-24-ല്‍ ഇത് 8,33,307 കോടിയായി. 2018-19-ല്‍ കോര്‍പ്പറേറ്റ് ടാക്‌സ് 6,63,572 കോടി ആയിരുന്നു. 2022-23-ല്‍ ഇത് 8,25,844 കോടിയായി.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം