BUSINESS

ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണം; ലക്ഷ്യം പ്രാദേശിക വില കുറയ്ക്കല്‍

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയില്‍ ഗോതമ്പ് വില കുതിക്കുന്നു

വെബ് ഡെസ്ക്

പ്രാദേശിക വിപണിയില്‍ വില കുറയ്ക്കുന്നതിനായി ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസർക്കാർ നീക്കം. ഉഷ്ണതരംഗത്തെ തുടർന്ന് ഉത്പാദനം കുറയുകയും ആഭ്യന്തര വില റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തതിനാല്‍ മെയ് പകുതിയോടെ ഗോതമ്പ് കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആ നിരോധനം ഇന്ത്യന്‍ ഗോതമ്പ് മാവിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഗോതമ്പ് കയറ്റുമതി ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 200% ഉയരുകയും ചെയ്തു. അതോടൊപ്പം പ്രാദേശിക വിപണിയിലും വില ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പ്പാദക രാജ്യമായ ഇന്ത്യയില്‍ ഗോതമ്പ് വില ഈ ആഴ്ച ഒരു ടണ്ണിന് 24,500 രൂപ (307 ഡോളര്‍) എന്ന റെക്കോര്‍ഡിലേക്ക് കുതിച്ചു. ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നത് നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യരുതെന്ന് ഒരു നയം ഉണ്ട്. അതിനാല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിലക്കയറ്റം പരിശോധിക്കാനും നയത്തില്‍ ഭാഗികമായ മാറ്റം ആവശ്യമാണ്.

മെയ് 14 ന് കയറ്റുമതിയില്‍ ഗവണ്‍മെന്റ് അപ്രതീക്ഷിതമായി നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് ഇത് ഏകദേശം 20% ഉയര്‍ന്നു. ഫെബ്രുവരിയില്‍ റഷ്യ യുക്രൈനിലേക്ക് നടത്തിയ അധിനിവേശത്തെത്തുടര്‍ന്ന് കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. ഇതോടെ അവശേഷിച്ച വിപണി വിടവ് നികത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയും ഇല്ലാതായി.

നിരോധനത്തിന് മുമ്പ്, ഈ വര്‍ഷം 10 മില്യണ്‍ ടണ്‍ കയറ്റുമതി ചെയ്യാനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. അതില്‍ ഭൂരിഭാഗവും മറ്റ് വികസ്വര രാജ്യങ്ങളായ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യേണ്ടിയിരുന്നത്.

ഉഷ്ണ തരംഗങ്ങളെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പുറമെ, കോവിഡ് -19 പ്രതിസന്ധി സമയത്ത് ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് സൗജന്യ ധാന്യം വിതരണം ചെയ്തതിലൂടെ ഇന്ത്യയിലെ ഗോതമ്പ് ശേഖരത്തില്‍ വലിയ കുറവുണ്ടായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ