Xinhua News Agency
BUSINESS

ആഭ്യന്തരവില കുതിച്ചുയരുന്നു; ഗോതമ്പിന്റെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് കേന്ദ്രം

സർക്കാർ 40 ശതമാനം തീരുവ ഒഴിവാക്കിയാൽ അന്താരാഷ്ട്ര വില കുറയുമെന്നും ഇറക്കുമതി ആരംഭിക്കാൻ കഴിയുമെന്നുമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

വെബ് ഡെസ്ക്

ഗോതമ്പ് ഉൽപ്പാദകരിൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. എന്നാൽ ആഭ്യന്തര വിപണിയിൽ റെക്കോഡ് വിലക്കയറ്റമാണ് ഗോതമ്പിനും ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും. ഈ വിലക്കയറ്റം പിടിച്ചുകെട്ടാന്‍ ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇറക്കുമതി തീരുവയുടെ 40 ശതമാനമാണ് വെട്ടിക്കുറയ്ക്കുക. കൂടാതെ വ്യാപാരികള്‍ക്കു കൈവശം വയ്ക്കാവുന്ന സ്‌റ്റോക്കിന്റെ പരിധി പരിമിതപ്പെടുത്താനം തീരുമാനമായി. ആഗസ്റ്റ് 14 മുതൽ മൈദ, റവ എന്നിവയുടെ കയറ്റുമതി നിയന്ത്രിക്കുമെന്നും വ്യാപാര മന്ത്രാലയം അറിയിച്ചു.

രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചപ്പോള്‍ കഴിഞ്ഞ മേയില്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വില റെക്കോഡ് തലത്തിലേക്ക് ഉയരുകയാണ് ചെയ്തത്. അതേസമയം രാജ്യാന്തര വിപണിയിലെ വില ആഭ്യന്തര വിപണിയേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണു താനും. ഇതോടെ ആഭ്യന്തര വില പിടിച്ചുനിര്‍ത്താന്‍ വ്യാപാരികള്‍ക്കു വിദേശത്തു നിന്നു ഗോതമ്പ് ഇറക്കുമതി ചെയ്യാനും കഴിയാത്ത അവസ്ഥയാണ്.

സർക്കാർ 40 ശതമാനം തീരുവ ഒഴിവാക്കിയാൽ രാജ്യാന്തര വില കുറയുമെന്നും ഇറക്കുമതി ആരംഭിക്കാൻ കഴിയുമെന്നുമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഉത്സകാലം ആരംഭിക്കാനിരിക്കെ വിപണിയില്‍ ഗോതമ്പിന് ആവശ്യകത കൂടുമെന്നും ഇറക്കുമതി ആരംഭിച്ചില്ലെങ്കില്‍ വില ഇനിയും പലമടങ്ങ് ഉയരാന്‍ കാരണമാകുമെന്നും വ്യാപാരികള്‍ പറയുന്നു. വില കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ സാധ്യതകളും പരി​ഗണിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച വ്യാപാരികളും സർക്കാരും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായത്.

കഴിഞ്ഞയാഴ്ച ആഭ്യന്തര ഗോതമ്പ് വില ടണ്ണിന് 24,000 രൂപയായി ഉയര്‍ന്നിരുന്നു. ഈ വർഷം ​ഗോതമ്പ് കയറ്റുമതിയിൽ വൻ റെക്കോഡ് ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ് ഇന്ത്യ ​ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. 10 ദശലക്ഷം ടൺ ​ഗോതമ്പ് കയറ്റുമതി ചെയ്യാനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്.

റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയതിന് ശേഷം ആഗോള ഗോതമ്പ് വിപണിയിൽ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് വരെയുള്ള സാമ്പത്തിക വർഷം എടുത്തുനോക്കിയാൽ ഇന്ത്യ 7 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 250 ശതമാനത്തിലധികം കൂടുതലാണ്. എന്നാൽ ആഭ്യന്തര വില ഇപ്പോഴും ആഗോള വിലയേക്കാൾ ഏകദേശം മൂന്നിലൊന്ന് കുറവാണെന്നത് മറ്റൊരു യാഥാർത്ഥ്യം.

2017 - 2018 സാമ്പത്തിക വർഷത്തിലാണ് ഇന്ത്യ അവസാനമായി ഗോതമ്പ് ഇറക്കുമതി ചെയ്തത്. ആഗോള വിപണിയിൽ വില ഇനിയും 20 ശതമാനം കുറയുകയും ഇന്ത്യൻ വിപണിയിൽ വില വർധനവ് ഉണ്ടാവുകയും ചെയ്താൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഇറക്കുമതി സാധ്യമായേക്കാം എന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2021-22 വർഷത്തിൽ ഗോതമ്പ് ഉൽപ്പാദനം 109 മെട്രിക് ടണ്ണിൽ നിന്ന് 106 ദശലക്ഷം ടൺ ആയി കുറഞ്ഞിരുന്നു. വ്യാപാരികളുടെ കണക്കുകൾ പ്രകാരം ഈ വർഷം ഗോതമ്പ് ഉൽപ്പാദനം ഏകദേശം 99 മെട്രിക് ടൺ ആണ്.

2022-23 ലെ സീസണിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോതമ്പ് സംഭരണം മുൻ വർഷം കർഷകരിൽ നിന്ന് വാങ്ങിയ 43.3 മെട്രിക് ടണ്ണിൽ നിന്ന് 56.6% കുറഞ്ഞിരുന്നു. സംഭരണം 57 ശതമാനം കുറഞ്ഞ് 18.8 ദശലക്ഷം ടണ്ണായി മാറിയതിനാൽ ഈ വർഷം വിപണിയിൽ ഇടപെടാൻ സർക്കാരിന് പരിമിതികൾ ഉണ്ടെന്നുമാണ് വ്യാപാരികൾ പറയുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം