ഇന്‍ഫോസിസ്  
BUSINESS

മൂണ്‍ലൈറ്റിങ് തുടർന്നാൽ കടുത്ത നടപടി: ജീവനക്കാർക്ക് ഇൻഫോസിസിന്റെ മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഐടി മേഖലയിൽ വ്യാപകമായ മൂൺലൈറ്റിങ്ങിനെതിരെ കടുത്ത നടപടികളുമായി കൂടുതൽ കമ്പനികൾ രംഗത്ത്. വിപ്രോയ്ക്ക് പിന്നാലെ ഇന്‍ഫോസിസും മൂണ്‍ലൈറ്റിങ്ങിനെതിരെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജോലി സമയത്തോ അതിന് ശേഷമോ മറ്റൊരു സ്ഥാപനത്തിൽ കൂടി ജോലിയില്‍ ഏര്‍പ്പെടുന്നതിനെയാണ് മൂണ്‍ലൈറ്റിങ്ങ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ ഇരട്ടജോലിയില്‍ ഏര്‍പ്പെട്ടാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് ഇൻഫോസിസിന്റെ മുന്നറിയിപ്പ്.

ഇന്‍ഫോസിസിന്റെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിൽ പ്രകാരം ഇതര ജോലികൾ ഏറ്റെടുക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും അവരുടെ തൊഴില്‍ കരാറുകള്‍ വായിച്ചിരിക്കണമെന്ന് പ്രത്യേകം നിര്‍ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജോലി സമയത്തോ അതിന് ശേഷമോ രണ്ടാമത്തെ ജോലിയില്‍ ഏര്‍പ്പെടാൻ ജീവനക്കാർക്ക് അനുവാദമില്ല. ഇ-മെയിലില്‍, 'ഓര്‍ക്കുക, രണ്ട് ടൈമിങ് ഇല്ല മൂണ്‍ലൈറ്റിങ് ഇല്ല ' എന്ന് എടുത്ത് പറയുന്നുണ്ട്. ഇന്‍ഫോസിസിന്റെ സമ്മതമില്ലാതെ ഇതര തൊഴിൽ/ബിസിനസ്സ് സംരംഭങ്ങളിൽ മുഴുവൻ സമയമോ പാർട്ട് ടൈമായോ സഹകരിക്കാൻ ജീവനക്കാർക്ക് കഴിയില്ലെന്ന് ഓഫര്‍ ലെറ്റര്‍/തൊഴില്‍ കരാറില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്നും ഇ-മെയിലില്‍ പറയുന്നു. തൊഴിൽ കരാർ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘനം ഉണ്ടായാല്‍ പിരിച്ചുവിടല്‍ നടപടിയടക്കം ഉണ്ടായേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി.

മൂണ്‍ലൈറ്റിങ് ഉത്പാദന ക്ഷമതയെ ബാധിക്കുമെന്നും രഹസ്യാത്മക വിവരങ്ങള്‍ ചോരുന്നതടക്കമുള്ള വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും കമ്പനികള്‍ പറയുന്നു. സാധരണ ജോലിക്ക് പുറമെ ഇതര ജോലിയെടുക്കുന്നത് കമ്പനിയോട് ചെയ്യുന്ന ചതിയായി കണക്കാക്കുമെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി നേരത്തെ പറഞ്ഞിരുന്നു. ഹ്രസ്വകാല നേട്ടങ്ങൾക്കായി ഇത്തരം സാധ്യത തേടുന്നവർ പിൽക്കാലത്ത് വലിയ വില നൽകേണ്ടി വരുമെന്ന സന്ദേശം ജീവനക്കാരിലേക്ക് എത്തണമെന്ന് ടിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എൻ ഗണപതി സുബ്രഹ്മണ്യൻ അടുത്തിടെ ഒരു ചടങ്ങിനിടെ പരാമർശിച്ചതും മൂൺലൈറ്റിങിനെക്കുറിച്ചായിരുന്നു.

മൂണ്‍ലൈറ്റിങ് പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഓഗസ്റ്റിലാണ് സ്വിഗ്ഗി ആദ്യമായി മൂണ്‍ലൈറ്റിങ് പോളിസി അവതരിപ്പിക്കുന്നത്.

എന്നാല്‍ മൂണ്‍ലൈറ്റിങ് പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഓഗസ്റ്റിലാണ് സ്വിഗ്ഗി ആദ്യമായി മൂണ്‍ലൈറ്റിങ് പോളിസി അവതരിപ്പിക്കുന്നത്. ഇതുപ്രകാരം ജീവനക്കാര്‍ക്ക് അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ചില വ്യവസ്ഥകളോടെ രണ്ടാമത്തെ ജോലികള്‍ ഏറ്റെടുക്കാന്‍ അനുവാദമുണ്ട്. ഈ തീരുമാനം കമ്പനിയുടെ ബിസിനസ് താത്പര്യങ്ങളുമായി വൈരുദ്ധ്യമുണ്ടാക്കുന്നില്ലെന്നും മറിച്ച് പ്രൊഫഷണലുകള്‍ക്ക് അവരുടെ താത്പര്യമനുസരിച്ചുള്ള പ്രോജക്റ്റുകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള വഴിയൊരുക്കുകയാണെന്ന് സ്വിഗ്ഗി വ്യക്തമാക്കി.

മൂൺലൈറ്റിങും കൊവിഡും

മൂൺലൈറ്റിങ് അഥവാ ഇരട്ടത്തൊഴിൽ ചെറിയ തോതിലെങ്കിലും കാലങ്ങളായി ഐടി- ഐടി അനുബന്ധ മേഖലകളിൽ നിലനിൽക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കൊവിഡ് കാലത്താണ് ഇത് വ്യാപകമാകുന്നത്. കമ്പനികളിൽ ഏറിയ പങ്കും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയതും, ചില കമ്പനികൾ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയതുമാണ് ഇതിന് കാരണം. വർക്ക് ഫ്രം ഹോമിനിടെ ജീവനക്കാരുടെ പ്രവൃത്തികളിൽ നേരിട്ടുള്ള മേൽനോട്ടമില്ലെന്നതും ജോലിക്ക് ശേഷമുള്ള ഒഴിവുസമയവുമാണ് മൂൺലൈറ്റിങിലേക്ക് കൂടുതൽ ജീവനക്കാരെ ആകർഷിച്ചത്. ചില കമ്പനികളും ചെലവുചുരക്കലിന്റെ ഭാഗമായി മൂൺലൈറ്റിങിൽ ഏർപ്പെടുന്നവരുടെ സേവനം തേടിയിരുന്നു. എന്നാൽ കൊവിഡ് മാറി ഐടി സ്ഥാപനങ്ങളും ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങിയെത്തിയതോടയാണ് ഇതിനുമേൽ പിടിവീണു തുടങ്ങിയത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്