ഐടി മേഖലയില്‍ രണ്ട് ലക്ഷത്തോളം പേർക്ക് അടുത്തുതന്നെ നിയമനം ലഭിക്കുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍. ഐടി സേവന വ്യവസായത്തിലെ വളര്‍ച്ച തുടരുമെന്നും ഡിജിറ്റലൈസേഷനിലും സാങ്കേതിക വിദ്യയിലും അടുത്ത വര്‍ഷങ്ങളില്‍ നിക്ഷേപം വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന ടെക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് മഹാമാരി സമയത്ത് ഇന്ത്യന്‍ ഐടി മേഖലയും രാജ്യത്തെ ആഗോള വികസന കേന്ദ്രങ്ങളും സ്വീകരിച്ച നിലപാട് ഏത് ആഘാതത്തെയും മറികടക്കാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചു. ഈ നിലപാട് ബഹുരാഷ്ട്ര കമ്പനികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നല്‍കിയിട്ടുണ്ട്. ഐടി മേഖല ഇപ്പോള്‍ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. ഡാറ്റാ സംരക്ഷണവും സ്വകാര്യത പ്രശ്നങ്ങളുമടക്കം നിലനിൽക്കുന്നുണ്ടെങ്കിലും ഇതെല്ലാം തരണം ചെയ്ത് ഐടി മേഖല വളര്‍ച്ച കൈവരിക്കുമെന്ന വിശ്വാസമുണ്ടെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
8-10 ശതമാനം വളര്‍ച്ചയാണ് ഐടി മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഐടി വ്യവസായത്തിന് ഇത് നിര്‍ണായകവും ആവേശകരവുമായ കാലഘട്ടമാണ്. അടുത്ത 25 വര്‍ഷം, പിന്നിട്ട കാലഘട്ടത്തേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് വിശ്വസി ക്കുന്നതെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.