BUSINESS

തൊഴില്‍രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

ബെംഗളുരു ആസ്ഥാനമായി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള 85-ലേറെ സ്ഥാപനങ്ങളിലൊന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

വെബ് ഡെസ്ക്

തൊഴില്‍രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍മേഖലയില്‍ പ്രാവീണ്യം നേടാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാമെന്ന്‌ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്‌ചന്ദ് പറഞ്ഞു.

ആര്‍ട്സ് ആന്‍ഡ് ഡിസൈനില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യു.ഡി.സി), ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഇന്ററാക്ടീവ് ഗെയിം ആര്‍ട് ഡിസൈന്‍ എന്നിവയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടാം.

എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബ്രിട്ടീഷ് കംപ്യൂട്ടര്‍ സൊസൈറ്റിയുടെ അംഗീകാരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിങ് കോഴ്സുകളും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിസ്റ്റിക്സ് അംഗീകൃത ഡേറ്റ സയന്‍സ് കോഴ്സുകളുണ്ട്.

സയന്‍സില്‍ അഭിരുചിയുള്ളവർക്ക് ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫോറന്‍സിക് അംഗീകൃത ഫോറന്‍സിക് സയന്‍സ്, ബ്രിട്ടീഷ് സൈക്കോളജി സൊസൈറ്റി ഇന്റഗ്രേറ്റഡ് സൈക്കോളജി, ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി, ഡേറ്റ സയന്‍സ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് തുടങ്ങിയവയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനം നേടാം. സാമ്പത്തിക ശാസ്ത്രം, പബ്ലിക് പോളിസി എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് റോയല്‍ ഇക്കണോമിക് സൊസൈറ്റി ഇന്റഗ്രേറ്റഡ് ബിഎ ഇക്കണോമിക്സ് കോഴ്സിന് ആപേക്ഷിക്കാം.

ബ്രാന്‍ഡിങ് ആന്‍ഡ് അഡ്വര്‍ടൈസ്മെന്റ് രംഗത്ത് മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഗോളതലത്തില്‍ ഏറെ അഗീകാരമുള്ള ബി.ബി.എ കോഴ്സുകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിസ്റ്റിക്സ് അംഗീകൃത എം.ബി.എ ബിസിനസ് അനലിറ്റിക്സ് കോഴ്സുകള്‍ക്കുംഅപേക്ഷിക്കാം.

കൊമേഴ്സില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍നാഷണല്‍ ഫിനാന്‍സും അക്കൗണ്ടിങ്ങും മുഖ്യ വിഷയങ്ങളായ ബി.കോം, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പ്രധാന പഠനവിഷയമായ ബി.ബി.എ, എം.കോം, എം.ബി.എ എന്നിങ്ങനെ നാല് എ.സി.സി.എ അംഗീകൃത കോഴ്‌സുകളും മാനേജ്മെന്റ് വൈദഗ്ധ്യം ആഗ്രഹിക്കുന്നവര്‍ക്ക് യു.കെ ചാര്‍ട്ടേഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകൃത ബി.ബി.എ, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍ കോഴ്സുകളില്‍ പ്രവേശനം നേടാം. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എന്റര്‍പ്രണര്‍ഷിപ്പ് മുഖ്യവിഷയമായ ബി.കോം, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ പ്രാവീണ്യം ആഗ്രഹിക്കുന്നവര്‍ക്കായുള്ള പ്രത്യേക ബി.കോം കോഴ്സുമുണ്ട്.

ബെംഗളുരു ആസ്ഥാനമായി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ കീഴിലുള്ള 85-ലേറെ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് (NAAC A ++) അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുണ്ട്. രാജ്യത്തെ കായികരംഗത്തെ പ്രചാരണത്തിനും വികസനത്തിനും കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നല്‍കി വരുന്ന രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരവും ജെയിന്‍ യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.jainuniversity.ac.in/kochi എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ