BUSINESS

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ്‌ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് തയ്യാറെടുത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ

വെബ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ്‌ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ. അഞ്ചാമത് ഹഡിൽ ഉച്ചകോടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ്‌ സ്റ്റാർട്ടപ്പ് എന്ന പ്രത്യേകതയോടെ വരുന്നത്. നവംബർ 16 മുതൽ 18 വരെയാണ് സമ്മേളനം നടക്കുക. 16 ന് രാവിലെ 10 ന് വിഴിഞ്ഞം അടിമലത്തുറ ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ത്രിദിന സമ്മേളനത്തിൽ 15000 പ്രതിനിധികളാണ് പങ്കെടുക്കുക.

ഉദ്‌ഘാടന ചടങ്ങിന് റവന്യു ഹോക്‌സിംഗ് വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി റിങ്കു ബിസ്വാൾ ഐ എ എസ അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി, ഇന്ത്യയിലെ ബെൽജിയം അംബാസിഡർ ദിദിയർ വാൻഡർഹസെൽറ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിൻ ഗല്ലെഗെർ, എസ്ബിഐ ട്രാൻസാക്ഷൻ ബാങ്കിങ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ റാണ അശുതോഷ് കുമാർ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് , ഓഗ്മെന്റഡ് റിയാലിറ്റി, വെർച്ച്വൽ റിയാലിറ്റി, ലൈഫ് സയൻസ്, സ്പേസ് ടെക്, ബ്ലോക്ക് ചെയിൻ, ഐഒറ്റി, ഇ - ഗവെർണൻസ്, ഫൈൻ ടെക്, ഹെൽത്ത് ടെക്, അഗ്രി ടെക്, എഡ്യു ടെക്, സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് തുടങ്ങി വളർന്നു വരുന്ന മേഖലകളിൽ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവർത്തനനത്തിൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നിർണായക പങ്ക് വഹിക്കുന്ന അവസരത്തിലാണ് ഹഡിൽ ഗ്ലോബൽ നടക്കുന്നതെന്ന് ഇതിന്റെ പ്രസക്തി വര്ധിപ്പിക്കുന്നതെന്ന് കെ.എസ്.യു.എം സിഇഒ അനൂപ് അംബിക മാധ്യമണങ്ങളോട് പറഞ്ഞു.

ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ നൂറിലധികം പുതിയ കമ്പനികൾക്ക് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. നിക്ഷേപ അവസരങ്ങൾക്കായി ടെക്-ഇൻഡസ്ട്രി വിദഗ്ധരുമായി സംവദിക്കാനും സാധിക്കും. കൂടാതെ ചെറു ധാന്യങ്ങൾ (മില്ലെറ്റ്),വിളകൾ, പഴങ്ങൾ എന്നിവയിൽ നിന്ന് നിർമ്മിച്ച മൂല്യവർധിത ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും