BUSINESS

പതിനായിരം രൂപയിൽ നിന്ന് മഹിന്ദ്ര ബാങ്ക് 300 കോടിയുടെ നിക്ഷേപത്തിലേക്ക്; സിഇഒ ഉദയ് കോട്ടക് പടിയിറങ്ങി

63കാരനായ ഉദയ് കോട്ടക് ഇനി ബാങ്കിന്റെ നോൺ എക്സ്ക്യൂട്ടീവ് ഡയറക്ടറായും പ്രധാന ഷെയർ ഹോൾഡറായും തുടരും

വെബ് ഡെസ്ക്

മഹീന്ദ്ര ബാങ്കിന്റെ മാനേജിങ് ഡയറക്റ്റർ സിഇഒ പദവികളിൽ നിന്ന് രാജിവച്ച് ഉദയ് കോട്ടക്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഉദയ് കോട്ടക്കിന് പകരം നിലവിലെ ജോയിന്റ് മാനേജിങ് ഡയറക്ടറായ ദിപക് ഗുപ്തയ്ക്ക് താത്കാലിക ചുമതല നൽകി. 63കാരനായ ഉദയ് കോട്ടക് ഇനി ബാങ്കിന്റെ നോൺ എക്സ്ക്യൂട്ടീവ് ഡയറക്ടറായും പ്രധാന ഷെയർ ഹോൾഡറായും തുടരും.

കഴിഞ്ഞ ദിവസം നടന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് ഉദയ് കോട്ടക്ക് രാജി കാര്യം അറിയിച്ചത്. തുടർന്ന് എക്സ് അക്കൗണ്ടിലൂടെയും അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയിരുന്നു. 10000 രൂപ നിക്ഷേപത്തിൽ 1985ൽ ആരംഭിച്ച ബാങ്കിന് നിലവിൽ 300 കോടിയുടെ ആസ്തിയുണ്ടെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഈ വർഷം അവസാനത്തോടെ വിരമിക്കാൻ ഇരിക്കെയാണ് നേരത്തെയുള്ള ഉദയ് കോട്ടക്കിന്റെ രാജി.

സ്ഥാപനത്തിന്റെ ഉന്നത പദവികളിൽ തലമുറ മാറ്റം സുഗമമാക്കാൻ വേണ്ടിയാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. 'ഈ വർഷം അവസാനത്തോടെ ചെയർമാനും ഞാനും ജോയിന്റ് എം ഡി യും സ്ഥാനമൊഴിയുന്നതിനാൽ കോട്ടക്ക് മഹിന്ദ്ര ബാങ്കിന്റെ പിന്തുടർച്ചയാണ് മനസ്സിൽ പ്രധാനമായും ഉള്ളത്. ഈ മാറ്റങ്ങളെല്ലാം സുഗമമായി നടക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ നടപടി ആരംഭിക്കുന്നതും സി ഇ ഓ പദവിയിൽ നിന്ന് സ്വമേധയ രാജിവയ്ക്കുന്നതും" ഉദയ് കോട്ടക് കുറിച്ചു.

സ്ഥാപനത്തിന് ഏറ്റവും യോജിച്ച കാര്യം തന്റെ രാജിയാണെന്നും ബാങ്കിന്റെ ഡയറക്ടർ ബോർഡിന് നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞു. മുംബൈയിൽ 300 സ്‌ക്വയർ ഫീറ്റ് മുറിയിൽ 38 വർഷങ്ങൾക്ക് മുൻപ് വെറും മൂന്ന് ജീവനക്കാരുമായി ആരംഭിച്ച യാത്രയുടെ ഓർമകളും അദ്ദേഹം എക്‌സിലെ കുറിപ്പിൽ പങ്കുവച്ചു. ജെ പി മോർഗൻ, ഗോൾഡ്മാൻ സാക്‌സ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മഹീന്ദ്ര ബാങ്ക് ആരംഭിച്ചതെന്നും ഉദയ് പറഞ്ഞു.

തന്റെ സ്ഥാപനം ഒരു ലക്ഷത്തിലധികം തൊഴിലുകൾ സൃഷ്ടിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയെ ഒരു സാമ്പത്തിക ശക്തി കേന്ദ്രമാക്കി മാറ്റുന്നതിൽ കോട്ടക് മഹീന്ദ്ര തുടർന്നും ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രശസ്ത ബാങ്കറും സംരംഭകനുമായ ഡോ. തന്റെ ജീവിതത്തിലുടനീളം പിന്തുണ നൽകിയതിന് സഹപ്രവർത്തകർ, തൊഴിലുടമകൾ, പങ്കാളികൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സെപ്റ്റംബർ ഒന്നിന് 0.66 ശതമാനം ഉയർന്ന് 1,771.30 രൂപയിലാണ് ക്ലോസ് ചെയ്തത്. നിലവിൽ 3.52 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ വിപണി മൂലധനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ