BUSINESS

മീഷോ 'സൂപ്പർ സ്റ്റോര്‍' സേവനം അവസാനിപ്പിച്ചു : 300 ജീവനക്കാരെ പിരിച്ചുവിട്ടു

വെബ് ഡെസ്ക്

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മീഷോ പലചരക്ക് വ്യാപാര സേവനം അവസാനിപ്പിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ മീഷോ വഴി ലഭ്യമാക്കിയിരുന്ന 'സൂപ്പര്‍ സ്റ്റോര്‍'' സേവനമാണ് അവസാനിപ്പിച്ചത്. നാഗ്പുർ, മൈസൂരു നഗരങ്ങളിലൊഴികെ ഇനി മുതല്‍ സേവനം ലഭ്യമാകില്ല. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി പേരെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. മീഷോയുടെ പ്രധാന ആപ്പുമായി സൂപ്പര്‍ സ്റ്റോറിനെ ബന്ധിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.

പിരിച്ചുവിടൽ പാക്കേജായി രണ്ട് മാസത്തെ ശമ്പളമാണ് മീഷോ വാഗ്ദാനം ചെയ്തിരിക്കുന്നത്

സ്റ്റാർട്ടപ്പ് വാര്‍ത്താ കവറേജിലൂടെ പ്രശസ്തരായ ഇന്ത്യൻ പ്ലാറ്റ്‌ഫോമായ ഇങ്ക്42 പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 300ഓളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. വരുമാനം കുറഞ്ഞതും ചെലവ് ഉയര്‍ന്നതുമാണ് സൂപ്പര്‍ സ്റ്റോര്‍ സേവനം അവസാനിപ്പിക്കാനുള്ള മീഷോയുടെ തീരുമാനത്തിന് പിന്നിലെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. പിരിച്ചുവിടൽ പാക്കേജായി രണ്ട് മാസത്തെ ശമ്പളമാണ് മീഷോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദൈനംദിന അവശ്യവസ്തുക്കൾ ഉപഭോക്താവിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിലിലാണ് മീഷോ സൂപ്പര്‍ സ്റ്റോര്‍ സേവനമാരംഭിച്ചത്. ഫാർമിസോയെ റീബ്രാന്‍ഡ് ചെയ്താണ് സൂപ്പര്‍ സ്റ്റോറിന് തുടക്കമിട്ടത്. ഏപ്രിലില്‍ റീബ്രാന്‍ഡ് ചെയ്തതിന്റെ ഭാഗമായും 150ലധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കോവിഡിന്റെ തുടക്കത്തില്‍ മീഷോ 200ലേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഉപഭോക്താക്കൾക്ക് ഏകീകൃത ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനാണ് പുതിയ തീരുമാനത്തിലൂടെ മീഷോ ലക്ഷ്യമിടുന്നത്

കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലാണ് മീഷോയുടെ സൂപ്പർസ്റ്റോർ സേവനം ലഭ്യമായിരുന്നത്. ദശലക്ഷക്കണക്കിന് മീഷോ ഉപഭോക്താക്കൾക്ക് ഏകീകൃത ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്നാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത് മീഷോ സിഇഒ വിദിത് ആത്രേ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ മേഖലയിലും മികച്ച സേവനം മീഷോ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

700-ലധികം വിഭാഗങ്ങളിൽ നിന്നുള്ള ചെറുകിട ബിസിനസുകൾ, പാൻ-ഇന്ത്യ ലോജിസ്റ്റിക്‌സ്, പേയ്‌മെന്റ് സേവനങ്ങൾ, ഉപഭോക്തൃ പിന്തുണ എന്നിവ മീഷോയുടെ സേവനങ്ങളാണ്. അടുത്തിടെ 100 ദശലക്ഷം രൂപയുടെ ഇടപാടാണ് മീഷോ വഴി നടന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും