BUSINESS

മോഹന്‍ലാല്‍ യുണിടേസ്റ്റ് ബ്രാന്‍ഡ് അംബാഡര്‍

യുണിടേസ്റ്റ് ചെയര്‍മാന്‍ ഡോ. എം ഷഹീര്‍ഷായും മോഹന്‍ലാലും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു

വെബ് ഡെസ്ക്

പ്രമുഖ ഫുഡ് ബ്രാന്‍ഡായ യുണിടേസ്റ്റിന്റെ ബ്രാന്‍ഡ് അംബാഡറായി നടന്‍ മോഹന്‍ലാല്‍. യുണിടേസ്റ്റിന്റെ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. എം ഷഹീര്‍ഷായും മോഹന്‍ലാലും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു.

ഭക്ഷ്യോത്പാദക, വിപണനമേഖലയില്‍ മുന്‍പന്തിയിലുള്ള യുണിടേസ്റ്റ് പരമ്പരാഗത രീതിയില്‍ തയാറാക്കിയ കലര്‍പ്പില്ലാത്ത രുചിക്കൂട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യംവെയ്ക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ ഗുണേമേന്മയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിച്ചുകൊണ്ട് കേരളത്തിലും വിദേശത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞതായി യുണിടേസ്റ്റ് അവകാശപ്പെട്ടു.

മസാലക്കൂട്ടുകള്‍, പ്രഭാതഭക്ഷണ ഉത്പന്നങ്ങള്‍, അച്ചാറുകള്‍, പായസം മിക്‌സുകള്‍ തുടങ്ങി ഇരുന്നൂറോളം ഉത്പന്നങ്ങള്‍ യുണിടേസ്റ്റ് വിപണിയിലെത്തിക്കുന്നു. ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റവും മികച്ച ഗുണമേന്മയില്‍ ലോകത്തെമ്പാടും എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് യുണിടേസ്റ്റ്് ചെയര്‍മാന്‍ ഡോ. എം ഷഹീര്‍ഷാ പറഞ്ഞു.

ചടങ്ങില്‍ യുണിടേസ്റ്റ് മാര്‍ക്കറ്റിങ് മാനേജര്‍ രഞ്ജിത്ത് പി എം, സെയില്‍സ് വൈസ് പ്രസിഡന്റ് മുരളി, സെയില്‍സ് എജിഎമ്മുമാരായ റോബി ചാക്കോ, അവാധ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍