BUSINESS

അമേരിക്കൻ ബാങ്കിങ് സംവിധാനം പ്രതിസന്ധിയിലാകും; മൂഡീസ് അനലിറ്റിക്‌സിന്റെ റിപ്പോർട്ട്

വെബ് ഡെസ്ക്

സിലിക്കൺ വാലി ബാങ്ക് തകർച്ചയ്ക്ക് ശേഷം അമേരിക്കൻ ബാങ്കിങ് സംവിധാനം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസ്. ആറ് യുഎസ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞതിന് പിന്നാലെയാണ് മൂഡീസിന്റെ പ്രതികരണം. ഇനിയും കൂടുതൽ ബാങ്കുകൾ ഈ അവസ്ഥ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻഷുറൻസ് ഇല്ലാത്ത നിക്ഷേപങ്ങളും മൂല്യം തകർന്ന ദീർഘകാല ട്രഷറി ബോണ്ടുകളും കൂടുതലായുള്ള ബാങ്കുകൾക്കാണ് തിരിച്ചടി നേരിടാൻ സാധ്യത. പണപ്പെരുപ്പത്തെ നേരിടാൻ പലിശ നിരക്ക് വർധിപ്പിക്കുന്നത് കാരണം ബാങ്കിങ് മേഖലയിൽ സമ്മർദം തുടരുമെന്നും അവർ വ്യക്തമാക്കുന്നു.

നിലവിലെ അവസ്ഥയിലും സേവിങ്സ് അക്കൗണ്ടുകൾക്ക് നൽകുന്ന പലിശ നിരക്കുകൾ യുഎസ് ബാങ്കുകൾ വർധിപ്പിക്കുന്നുണ്ട്. പണം നിക്ഷേപിച്ചവർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണെങ്കിലും ബാങ്കുകൾക്ക് ഇത് തിരിച്ചടിയായി മാറുമെന്നും മൂഡീസ് റിപ്പോർട്ടിൽ പറയുന്നു.

ഇത്രയും പ്രതിസന്ധികൾ ബാങ്കിങ് മേഖല നേരിടുമ്പോഴും അമേരിക്കൻ ബാങ്കിങ് സംവിധാനം പൊതുവെ ആരോഗ്യകരമാണെന്ന് മൂഡീസ് പറയുന്നു. സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ആവശ്യമായ പണവും ആസ്തികളും ബാങ്കുകൾക്ക് ഉണ്ടെന്നതാണ് ഇതിന് കാരണമായി അവർ വ്യക്തമാക്കുന്നത്. എന്നാൽ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് ശേഷം കൂടുതൽ പ്രവർത്തന മൂലധനം കൈവശം വയ്‌ക്കണമെന്ന യുഎസ് റെഗുലേറ്റേഴ്സിന്റെ നിർദേശം അവർക്ക് തിരിച്ചടിയായേക്കും.

2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ തകർച്ചയാണ് യുഎസിലെ സ്റ്റാർട്ടപ്പ് കേന്ദ്രീകൃത വായ്പാ ദാതാവായ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച. ടെക് സ്റ്റാർട്ടപ്പുകളിലെ മാന്ദ്യത്തിന് പുറമെ, പ്രതീക്ഷിച്ചതിലും അധികമായി നിക്ഷേപങ്ങൾ പിൻവലിച്ചതുമാണ് ബാങ്കിന് വലിയ തിരിച്ചടിയായത്. 42 ബില്യൺ ഡോളര്‍ ഒരൊറ്റ ദിവസം പിൻവലിക്കപ്പെട്ടുവെന്നാണ് കണക്ക്. ഇതിനു പിന്നാലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌നേച്ചര്‍ ബാങ്കും അടച്ചു പൂട്ടി. ഓഹരി വില കുത്തനെ ഇടിഞ്ഞതായിരുന്നു സിഗ്‌നേച്ചര്‍ ബാങ്ക് തകരാന്‍ കാരണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും