BUSINESS

മൈജിയുടെ പ്രൈഡിങ് ഹാപ്പിനെസ്സ് കേക്ക് മിക്സിങ് സെറിമണി കോഴിക്കോട് നടന്നു

വെബ് ഡെസ്ക്

ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സ് നെറ്റ് വര്‍ക്ക് ആയ മൈജിയുടെ 'സ്‌പ്രെഡിങ് ഹാപ്പിനെസ്സ്' കേക്ക് മിക്സിങ് സെറിമണി കോഴിക്കോട് നടന്നു. മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ കെ ഷാജി ഉദ്ഘാടനം ചെയ്തു.

18 വര്‍ഷങ്ങളായി ജനലക്ഷങ്ങള്‍ നല്‍കിയ നിസീമമായ സ്‌നേഹത്തിനും പിന്തുണക്കുമുള്ള നന്ദി സൂചകമായാണ് ഇങ്ങനെയൊരു വലിയ കേക്ക് മിക്സിങ് സെറിമണി നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 18 വര്‍ഷങ്ങളായി 100ല്‍ പരം സ്റ്റോറുകളിലൂടെ, 80 ലക്ഷം ഉപഭോക്താക്കളുള്ള ബ്രാന്‍ഡ് ആണ് മൈജി. ഷോറൂമുകളുടെയും ഉപഭോക്താക്കളുടെയും എണ്ണം അനുദിനം വര്‍ധിച്ചു വരുകയാണ്. ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ ഏറ്റവും മികച്ച ഓഫറുകളോടെ അണിനിരത്തിക്കൊണ്ട് ഓരോ വീടുകളിലും സാനിധ്യം അറിയിച്ചു കഴിഞ്ഞു. ജനലക്ഷങ്ങളുടെ സ്വീകാര്യത നല്‍കിയ സന്തോഷം മധുരത്തിലൂടെ പങ്കുവെക്കുവാനാണ് 'പ്രെഡിങ് ഹാപ്പിനെസ്സ്' കേക്ക് മിക്സിങ് സെറിമണിയിലൂടെ മൈജി ഉദ്ദേശിച്ചതെന്ന് എ കെ ഷാജി ഉദ്ഘാടനവേളയില്‍ പറഞ്ഞു. ഓരോ പുതിയ സ്റ്റോറുകള്‍ ആരംഭിക്കുമ്പോഴും തദ്ദേശീയരായ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കി സമൂഹത്തിന്റെ സാമ്പത്തികഭദ്രത ഉയര്‍ത്തുവാനും മൈജി മുന്നിട്ടിറങ്ങുന്നുവെന്നും എ കെ ഷാജി കൂട്ടിച്ചേര്‍ത്തു.

ഓരോ വീട്ടിലും ഒരു മൈജി എന്നതിലൂടെ എല്ലാ ഉപഭോക്താക്കളുടെ കുടുംബങ്ങളിലും സന്തോഷം പടര്‍ത്തിയ മൈജിക്കൊപ്പം നിന്ന എല്ലാ ഉപഭോക്താക്കളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറയുവാനുമുള്ള ഒരു വേദി കൂടിയായിരുന്നു സ്‌പ്രെഡിങ് ഹാപ്പിനെസ്. ഉപഭോക്താക്കള്‍ക്കൊപ്പം പൗരപ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും