BUSINESS

ഫാഷന്‍ കുര്‍ത്തികളുടെ ശേഖരവുമായി എന്‍-സ്റ്റൈല്‍ കുര്‍ത്തീസ് വിപണിയില്‍

മികച്ച മെറ്റീരിയലില്‍ ട്രെന്‍ഡി ഡിസൈനുകളും പാറ്റേണുകളും നിറങ്ങളും കോര്‍ത്തിണക്കിയുള്ളതാണ് പുതിയ കലക്ഷന്‍

വെബ് ഡെസ്ക്

വസ്ത്ര നിര്‍മാണരംഗത്ത് 36 വര്‍ഷത്തെ മികവുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയ എന്‍-സ്റ്റൈലിന്റെ ഏറ്റവും പുതിയ കളക്ഷന്‍ 'എന്‍-സ്റ്റൈല്‍ കുര്‍ത്തീസ്' വിപണിയില്‍. മികച്ച മെറ്റീരിയലില്‍ ട്രെന്‍ഡി ഡിസൈനുകളും പാറ്റേണുകളും നിറങ്ങളും കോര്‍ത്തിണക്കിയാണ് പുതിയ കുര്‍ത്തി കളക്ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ക്വാളിറ്റി ഡിസൈനുകളും കംഫര്‍ട്ടബിളായ മെറ്റീരിയലുകളും ഉപയോഗിച്ചാണ് ഓരോ കുര്‍ത്തിയും നിര്‍മിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളില്‍നിന്ന് നേരിട്ടുവാങ്ങുന്ന മികച്ച മെറ്റീരിയലുകളും പ്രഗത്ഭരായ ഒരുകൂട്ടം ഡിസൈനര്‍മാരുടെ ഏറ്റവും പുതിയ ഫാഷനിലുള്ള ഡിസൈനുകളും കോര്‍ത്തിണക്കിയുള്ള ട്രെന്‍ഡി മോഡലുകളാണ് എന്‍-സ്റ്റൈല്‍ കുര്‍ത്തീസിനെ മികവുറ്റതാക്കുന്നത്. അത്യാധുനിക യന്ത്രങ്ങളും സൗകര്യങ്ങളുള്ള സ്റ്റിച്ചിങ് യൂണിറ്റുകളുമുള്ള ഫാക്ടറിയിലാണ് നിര്‍മാണം.

എന്‍ എ ബെന്നി, ഷെര്‍ലി ബെന്നി എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍-സ്റ്റൈല്‍ കുര്‍ത്തീസ് യുവത്വത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന കുര്‍ത്തികളെ എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ പ്രിയങ്കരമാക്കുന്നുവെന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. കാഷ്വല്‍വെയറുകള്‍, പാര്‍ട്ടി വെയറുകള്‍ എന്നിങ്ങനെ വിപുലമായ ശേഖരമാണ് എന്‍-സ്റ്റൈല്‍ കുര്‍ത്തീസ് ലഭ്യമാക്കുന്നത്.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മംമ്ത മോഹന്‍ദാസ്, മമിതാ ബൈജു എന്നിവരാണ് എന്‍-സ്റ്റൈല്‍ കുര്‍ത്തീസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായെത്തുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ